ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ലേറ്റസ്റ്റ് പത്രാധിപരുടെ വീടിന് സ്റ്റീൽബോംബെറിഞ്ഞ കേസ്സിൽ പ്രതികളുടെ ഒരു ദൃശ്യം കൂടി അന്വേഷണ സംഘം പുറത്തുവിട്ടു. ആഗ്സ്ത് 27-ന് രാത്രി 11-28-ന് ഒരു മോട്ടോർ ബൈക്കിൽ രണ്ടുപേർ ബോംബുമായി ഓടിച്ചു വരുന്ന ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്.
ദേശീയ പാതയിൽ വടക്കുനിന്ന് ജില്ലാആശുപത്രി വഴി ബൈക്കിൽ വന്ന രണ്ടംഗസംഘം പാതയിൽ നേരെ ആറങ്ങാടി ജംഗ്ഷനിൽ എത്തുന്നതിന് പകരം കൂളിയങ്കാൽ ജംഗ്ഷനിൽ നിന്ന് അൽപ്പം പടിഞ്ഞാറോട്ട് ഓടിച്ചുവന്ന ശേഷം, ഇടതുഭാഗത്തുള്ള ഹാജിറോഡിലൂടെ കടന്നു വന്നാണ് ആറങ്ങാടി ജംഗ്ഷനിലെത്തിയത്. ഇവിടെ നിന്ന് പടിഞ്ഞാറു ഭാഗത്തേക്കുള്ള ജിന്ന് ഹൗസ് റോഡിലെത്തിയാണ് രാത്രി പത്രാധിപരുടെ വീട്ടുപരിസരത്തെത്തിയത്.
ഹാജിറോഡ് വഴി പ്രതികൾ ബോംബുമായി വന്നതിൽ കാര്യമായ സംശയങ്ങൾ ഉയർന്നിട്ടുണ്ട്. ഹാജി റോഡിലേക്ക് കടന്ന പ്രതികൾ രാത്രിയിൽ ആറങ്ങാടി ജംഗ്ഷനിലെത്താൻ മൂന്ന് മിനിറ്റ് വൈകിയിട്ടുണ്ട്. ഈ മൂന്ന് മിനുട്ട് സമയം ഈ കേസ്സന്വേഷണത്തിൽ നിർണ്ണായകമാണ്. ആറങ്ങാടി ജംഗ്ഷനിൽ നിന്ന് പ്രതികൾ രാത്രിയിൽ ജിന്ന് ഹൗസ് റോഡിലേക്ക് ബൈക്ക് ഓടിച്ചുവരുന്ന ദൃശ്യമാണ് അന്വേഷണ സംഘം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
ബോബ് എറിഞ്ഞ ദിവസത്തിന് മൂന്ന് നാൾ മുമ്പ് ആഗസ്ത് 23-ന് തിങ്കളാഴ്ച കാലത്ത് 9-05 മണിക്ക് ഈ കേസ്സിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരു യുവാവ് പത്രാധിപരുടെ വീട് നിരീക്ഷിച്ചുപോയിരുന്നു. ഈ നിരീക്ഷണ ചിത്രം നേരത്തെ അന്വേഷണ സംഘം പുറത്തുവിട്ടിരുന്നു. ഇപ്പോൾ പുറത്തുവിട്ട പുതിയ ദൃശ്യത്തിൽ ബൈക്കിന് പിന്നിലിരിക്കുന്ന യുവാവ് ഇയാൾക്ക് മുന്നിൽ ഒരു ചെറിയ പെട്ടി സീറ്റിൽ വെച്ചതായി കാണുന്നുണ്ട്.
ഈ പെട്ടിയിലാണ് സ്റ്റീൽബോംബ് കൊണ്ടുവന്നതെന്ന് കരുതുന്നു. ബോംബ് സ്ഫോടനം നടത്തിയ ശേഷം രാത്രി 11-27-ന് തിരിച്ചു പോവുകയായിരുന്ന പ്രതികളുടെ ബൈക്കിൽ പിന്നിലിരുന്ന പ്രതിയുടെ കൈയ്യിൽ ഈ ബോംബ് പെട്ടിയുണ്ടായിരുന്നു. പ്രതികളെ തിരിച്ചറിയാനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണസംഘം. കണ്ണൂർ കാസർകോട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നടത്തി വരുന്നുണ്ട്.