കാഞ്ഞങ്ങാട്: പ്രശസ്ത ദന്ത ഡോക്ടറും ദുർഗ്ഗാ ഹയർ സെക്കണ്ടറീസ് സ്കൂൾ റോഡിലെ സീവീസ് ഡെന്റൽ ക്ലിനിക്ക് സ്ഥാപകനുമായ ഡോ: സി. വി. സുരേഷ് 54, അന്തരിച്ചു. ഇന്നലെ ഉച്ചയ്ക്ക് കോട്ടച്ചേരി കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോമിലായിരുന്നു അന്ത്യം. ഭൗതിക ശരീരം ഇന്നുച്ചയോടെ മേലാങ്കോട് ശ്മശാനത്തിൽ സംസ്ക്കരിക്കും. ഭാര്യ: ദന്തഡോക്ടർ രാജശ്രീ ഗുരുവായൂർ, മകൾ: വിദ്യാർത്ഥിനിയായ അക്ഷത സുരേഷ്.
സഹോദരങ്ങൾ ഡോ: സി. വി. ജയരാജൻ, സി. വി. ഗീതാലക്ഷ്മി, ഗിരിജാ സുകുമാരൻ, കണ്ണ് രോഗ വിദഗ്ദൻ ഡോ: ഏ. വി. സുകുമാരൻ, മാം ട്രസ്റ്റ് കണ്ണാശുപത്രി പി. ആർ. ഒ. രാധാകൃഷ്ണൻ എന്നിവർ സഹോദരി ഭർത്താക്കന്മാർ. സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന പരേതരായ എം. വി. കുഞ്ഞിരാമൻ നായരുടെയും ലക്ഷ്മിയുടെ യും മകനാണ് അന്തരിച്ച ഡോ: സി. വി. സുരേഷ്.