ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: സിപിഎം ഹൊസ്ദുർഗ്ഗ് ലോക്കൽ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ കടുത്ത മത്സരം. ലോക്കൽ കമ്മിറ്റി അംഗങ്ങളായി 13 പേരാണ് ഔദ്യോഗിക പാനലിൽ ഉണ്ടായിരുന്നത്. ഇതിൽ ഹോസ്ദുർഗ്ഗ് ബ്രാഞ്ചിൽ നിന്ന് മാത്രം 6 പേരെയാണ് ലോക്കൽ കമ്മിറ്റി പാനലിൽ ഉൾപ്പെടുത്തിയത്, പകുതി പേരും ഹോസ്ദുർഗ്ഗ് ബ്രാഞ്ചിൽ നിന്നുമാണ്. പാർട്ടി ശക്തി കേന്ദ്രമായ തെരുവത്ത്, അലാമിപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആരെയും ഉൾപ്പെടുത്തിയില്ല.
മുമ്പ് ലോക്കൽ കമ്മിറ്റിയിലുണ്ടായിരുന്ന ലോക്കൽ കമ്മിറ്റി അംഗം പാട്ടാളി രാമചന്ദ്രനെ ഒന്നര വർഷം മുൻപ് തന്നെ ഒഴിവാക്കിയിരുന്നു. ഈ ഒഴിവ് നികത്താൻ പോലും ലോക്കൽ കമ്മിറ്റി തയ്യാറായില്ല. അരയി ബ്രാഞ്ചിൽ നിന്നും 2015 -ലെ നഗരസഭ തെരഞ്ഞെടുപ്പിൽ സി പി ഐ സ്ഥാനാർത്ഥി നാരായണനെതിരെ മത്സരിക്കുകയും, പരാജയപ്പെടുകയും പിന്നീട് പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്ത പി രാജനെ പാനലിലുൾപ്പെടുത്തിയതിലും പ്രതിഷേധമുണ്ടായിരുന്നു അരയി സെക്കന്റ് ബ്രാഞ്ചിൽ നിന്നും കൃഷ്ണൻ കുട്ടമത്തിന്റെയും കെ വി ജയപാലന്റെയും ശക്തമായ നിർദ്ദേശത്തെ തുടർന്ന് പാനലുൾപ്പെടുത്തിയ കർഷകസംഘം ഏരിയ കമ്മിറ്റി അംഗമായ പവിത്രൻ അരയി പകുതി വോട്ടുകൾ പോലും നേടാനാകാതെ വൻ പരാജയം നേരിടേണ്ടി വന്നു.
ഏറ്റവും കുറഞ്ഞ വോട്ടുകൾ നേടിയത് കർഷക സംഘം ഏരിയ സെക്രട്ടറിയും, ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന കൃഷ്ണൻ കുട്ടമത്തും, ഏരിയ കമ്മിറ്റി അംഗം പവിത്രൻ അരയിയും മുൻ ലോക്കൽ കമ്മിറ്റി അംഗവും, പീപ്പിൾസ് സൊസൈറ്റി വൈസ് പ്രസിഡന്റും, കാഞ്ഞങ്ങാട് നഗര സഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഹമ്മദാലി എന്ന അലി ആറങ്ങാടിയായുമാണ്.