കരാറുകാരനോട് കെപിസിസി അംഗം അരലക്ഷം ചോദിച്ചു

തൃക്കരിപ്പൂർ: അരലക്ഷം  രൂപ ആവശ്യപ്പെട്ട് പ്രമുഖ കരാറുകാരനെ കെപിസിസി അംഗം ബ്ലാക്മെയിൽ ചെയ്തു. നടക്കാവിൽ തെയ്യത്താൻ വളപ്പിൽ താമസിക്കുന്ന പ്രമുഖ കരാറുകാരനോടാണ് ഒരു കെപിസിസി അംഗം അരലക്ഷം രൂപ ആവശ്യപ്പെട്ടത്. മകന്റെ ഭാര്യ ആശുപത്രിയിൽ പ്രസവിച്ചു കിടക്കുകയാണെന്നും, അരലക്ഷം ആശുപത്രിയിലടക്കണമെന്നും പറഞ്ഞാണ് കോൺഗ്രസ്സ് നേതാവ് കരാറുകാരനെ ഭീഷണിപ്പെടുത്തിയത്.

കോവിഡ് കാലത്ത് നിർമ്മാണ മേഖല പാടെ സ്തമഭിച്ചു നിൽക്കുന്നതിനാൽ, പണത്തിന് ബുദ്ധിമുട്ടുണ്ടെന്നും, തൽക്കാലം പത്തായിരം രൂപ തരാമെന്നും പറഞ്ഞ് കരാറുകാരൻ കോൺഗ്രസ്സ് നേതാവിന് പത്തായിരം രൂപ സ്വന്തം കൈയ്യിൽ  നൽകിയെങ്കിലും, ഈ പണം വലിച്ചെറിഞ്ഞ് “കാണാമെന്ന്” പറഞ്ഞ് നേതാവ് വീടുവിട്ടു പോവുകയായിരുന്നു. കെപിസിസി അംഗമായ കോൺഗ്രസ്സ് നേതാവിനെക്കുറിച്ച് ഇതിന് മുമ്പും ഇത്തരം ബ്ലാക്മെയിൽ പരാതികൾ ഉയർന്നിരുന്നു.

Read Previous

വൈസ്ചെയർ പദവി ഐഎൻഎൽ ആർക്കും വിട്ടുകൊടുക്കില്ല

Read Next

ഫേസ്ബുക്ക് പ്രണയം: കുഞ്ഞിനെ ഉപേക്ഷിച്ച് വീടുവിട്ട കൊല്ലം ഭർതൃമതി ബങ്കളത്ത് പിടിയിൽ