തിങ്കളാഴ്ച നിശ്ചയം സിനിമ ദേശീയ പുരസ്കാരത്തിന് സമർപ്പിച്ചു

സംവിധായകൻ സെന്ന ഹെഗ്ഡേയ്ക്ക് ലേറ്റസ്റ്റിൽ ഹൃദ്യമായ വരവേൽപ്പ്

കാഞ്ഞങ്ങാട്: സംസ്ഥാന മത്സരത്തിൽ ഏറ്റവും നല്ല രണ്ടാമത്തെ ചലച്ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയം എന്ന മലയാള ചലച്ചിത്രം ദേശീയ അംഗീകാരത്തിനായി സമർപ്പിച്ചുവെന്ന്    സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്ഡെ വെളിപ്പെടുത്തി.

കാഞ്ഞങ്ങാട്  സ്വദേശിയായ സംവിധായകൻ സെന്ന ഹെഗ്ഡേയ്ക്ക്  ലേറ്റസ്റ്റിൽ നൽകിയ സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടൻ പ്രദേശങ്ങളിലെ കല്ല്യാണ നിശ്ചയവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണ സിനിമയാണ്  തിങ്കളാഴ്ച നിശ്ചയം.  സംസ്ഥാന തലത്തിൽ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തിങ്കളാഴ്ച നിശ്ചയം ദേശീയ തലത്തിൽ ശ്രദ്ധനേടാൻ എല്ലാവരുടെയും പ്രാർത്ഥനയുണ്ടാകണമെന്ന്  സംവിധായകൻ സെന്ന അഭ്യർത്ഥിച്ചു.

ചലച്ചിത്രങ്ങൾക്കും കലാ-സാംസ്കാരിക മേഖലയ്ക്കും മുന്തിയ പരിഗണന നൽകുന്ന ലേറ്റസ്റ്റ് ദിനപത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും നാടിന്റെ  അഭിമാനമാണെന്ന് സെന്ന ഹെഗ്ഡെ പറഞ്ഞു. ലേറ്റസ്റ്റിന്റെ ഉപഹാരവും ആയിഷ പ്രസവിച്ചു എന്ന നോവലും പത്രാധിപർ അരവിന്ദൻ  മാണിക്കോത്ത് സെന്നഹെഗ്ഡേയ്ക്ക്   നൽകി. പല്ലവ നാരായണൻ സീരിയൽ താരം നന്ദന കലാഭവൻ, എന്നിവർ പ്രസംഗിച്ചു.

ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് ആധ്യക്ഷം  വഹിച്ചു. സീനിയർ റിപ്പോർട്ടർ ടി. മുഹമ്മദ് അസ്്ലം സ്വാഗതം പറഞ്ഞു. മലയാളം ടുഡേ മാനേജിംഗ് എഡിറ്റർ  ഷംസുദ്ദീൻ പാലക്കി, വ്യാപാര പ്രമുഖൻ ഐശ്വര്യ കുമാരൻ എന്നിവരും, ലേറ്റസ്റ്റ്  കുടുംബാംഗങ്ങളും ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

LatestDaily

Read Previous

കോളിച്ചാൽ ഗ്രാമീൺ ബാങ്കിൽ ലക്ഷങ്ങളുടെ മുക്ക്പണ്ട തട്ടിപ്പ്

Read Next

യുവാക്കൾക്കെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് ബന്ധുക്കൾ