കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

കാഞ്ഞങ്ങാട്: രാവണീശ്വരത്ത് കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയെടുത്ത രണ്ടംഗ സംഘത്തെ ഹൊസ്ദുർഗ് എസ്ഐ കെ. പി. സതീഷ് അറസ്റ്റ് ചെയ്തു. രാവണീശ്വരം സ്വദേശികളായ സുജിൻ 22, റിസ്്വാൻ 22, എന്നിവരാണ് പിടിയിലായത്.

രാവണീശ്വരത്തെ വ്യാപാരി കുഞ്ഞിരാമനെ 60, ആക്രമിച്ച് 3,000 രൂപ തട്ടിയെടുത്ത കേസ്സിലാണ് പ്രതികൾ പിടിയിലായത്. ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് മണിക്കൂറുകൾക്കുള്ളിൽ സംഘം അറസ്റ്റിലായി. പ്രതികളെ ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാന്റ് ചെയ്തു.

Read Previous

മടിക്കൈ ലോക്കലിൽ കടുത്ത മത്സരം; ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച രണ്ട്പേർ വിജയിച്ചു

Read Next

യുവതിയെ പീഡിപ്പിച്ച യുവാവ് ഗൾഫിലേക്ക് കടന്നു പ്രതിക്കെതിരെ ബലാത്സംഗക്കേസ്സ്