യുവതിയെ പീഡിപ്പിച്ച യുവാവ് ഗൾഫിലേക്ക് കടന്നു പ്രതിക്കെതിരെ ബലാത്സംഗക്കേസ്സ്

കാഞ്ഞങ്ങാട്: ഭർത്താവ് മരണപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് വിദേശത്തേക്ക് കടന്നു. അരയി സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അരയി കാർത്തികയിലെ ബിജുവിനെതിരെ 30, ബലാത്സംഗ കുറ്റം ചുമത്തി ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്തു.

രണ്ട് കുട്ടികളുടെ മാതാവായ 35 കാരിയെ പ്രതി വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. വിവാഹവാഗ്ദാനത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. യുവതിയറിയാതെ രണ്ട് ദിവസം മുമ്പാണ് ബിജു വിദേശത്തേക്ക് കടന്നത്. തൊട്ട് പിന്നാലെ പരാതിയുമായി യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

Read Previous

കച്ചവടക്കാരനെ ആക്രമിച്ച് പണം തട്ടിയ പ്രതികൾ അറസ്റ്റിൽ

Read Next

കാറിൽ മദ്യം കടത്തിയ കേസ്സിൽ അജാനൂർ കടപ്പുറം നേതാവിന്റെ വീട്ടിൽ റെയ്ഡ്