ഭർതൃമതി തീകൊളുത്തി മരിച്ചു

തലശ്ശേരി: ധർമ്മടം മേലൂരിൽ ഭർതൃമതിയായ യുവതി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. മേലൂർ, മുഴപ്പിലങ്ങാട് കടവ് റോഡിലെ ചൈതന്യയിൽ പ്രകാശന്റെ  മകൾ അനഘ യാണ് 24, ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത് – ഇന്നലെ ഉച്ചയ്ക്ക് മേലൂരിലെ വീട്ടിലാണ് യുവതി  ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ദേഹത്ത് മുഴുവൻ പൊള്ളലേറ്റിരുന്നു.

വടകര സ്വദേശിയും ഗോവയിൽ ബേക്കറി ഉടമയുമായ വിജേഷാണ് ഭർത്താവ്. ഇയാൻ 2, മകനാണ്. നേരത്തെ ദിനേശ് ബീഡി തൊഴിലാളിയും ഇപ്പോൾ ഇന്ദുലേഖ ഫാർമസ്യൂട്ടിക്കൽ കമ്പനി ജീവനക്കാരിയുമായ ബീനയാണ് അമ്മ.നിഷിത്ത് സഹോദരൻ. അനഘയുടെ വിവാഹം കഴിഞ്ഞ് മൂന്ന് വർഷം തികയുന്നതേയുള്ളൂ. അസ്വാഭാവിക മരണത്തിന് കേസെടുത്ത് ധർമ്മടം പോലിസ് അന്വേഷണം തുടങ്ങി.

Read Previous

രാവണീശ്വരത്ത് വ്യാപാരിയെ ആക്രമിച്ച് പണം തട്ടി

Read Next

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് വീണ്ടും കാമുകനൊപ്പം മുങ്ങിയ യുവതി പിടിയിൽ