ന്യായാധിപന്റെ നിർദ്ദേശപ്രകാരം പോലീസ് സ്ഥാപിച്ച ബോർഡുകൾ മദ്യപസംഘം നശിപ്പിച്ചു

കാഞ്ഞങ്ങാട്: ന്യായാധിപരുടെ നിർദ്ദേശ പ്രകാരം കോടതി പരിസരത്ത് പോലീസ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾ മദ്യപ സംഘം നശിപ്പിച്ചു.

ഹോസ്ദുർഗ്ഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് രണ്ട് കോടതിയിലേക്ക് കയറുന്ന ഗേറ്റ് പരിസരത്ത് സ്ഥാപിച്ച മൂന്ന് ബോർഡുകളാണ് തകർക്കപ്പെട്ടത്. രണ്ടാം കോടതിക്കും പോക്സോ കോടതിയിലുമെത്തുന്ന റോഡിന് പടിഞ്ഞാറ് വശത്തുള്ള ബീവറേജസ് മദ്യശാലയിലെയിലെത്തുന്നവരും, കോടതിയിലെത്തുന്ന കക്ഷികളും സഞ്ചരിച്ച വാഹനങ്ങൾ ഒരുപോലെ ഗേറ്റിന് പുറത്ത് റോഡരികിൽ പാർക്ക് ചെയ്യുന്നത് മൂലം കോടതി പരിസരത്ത് രൂക്ഷമായ ഗതാഗതക്കുരുക്കനുഭവപ്പെടുകയും, ന്യായാധിപർക്ക് കോടതിയിലെത്താൻ ബുദ്ധിമുട്ട് നേരിട്ടതോടെയുമാണ് ഹോസ്ദുർഗ്ഗ് പോലീസ് സ്ഥലത്ത് പാർക്കിംഗ് നിരോധിച്ചു കൊണ്ടുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചത്.

കോടതി പരിസരത്തെ ബീവറേജ് ഔട്ട്ലെറ്റിലേക്ക് മദ്യപിക്കാനെത്തിയ സംഘമാണ് ബോർഡുകൾ തകർത്തത്. നശിപ്പിക്കപ്പെട്ട ബോർഡുകൾ തൊട്ടടുത്ത കുഴിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.

LatestDaily

Read Previous

ബേക്കൽ പോലീസ് ലോഡ്ജ് ഉടമകളുടെ യോഗം വിളിക്കുന്നു

Read Next

ജാമ്യക്കാർ ആരുമെത്തിയില്ല പൂക്കോയയുടെ റിമാന്റ് നീട്ടാൻ കോടതിയിൽ