രാവണീശ്വരത്ത് വ്യാപാരിയെ ആക്രമിച്ച് പണം തട്ടി

കാഞ്ഞങ്ങാട്: രാവണീശ്വരത്ത് കച്ചവടക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് രണ്ടംഗ സംഘം പട്ടാപ്പകൽ പണം തട്ടിയെടുത്തു. ഇന്ന് രാവിലെ കട തുറക്കാൻ രാവണീശ്വരത്തേക്ക് പോവുകയായിരുന്ന വൃദ്ധനെയാണ് രണ്ടംഗ സംഘം ആക്രമിച്ച് റോഡരികിലേക്ക് തള്ളിയിട്ട ശേഷം പണവുമായി രക്ഷപ്പെട്ടത്.

വിവരമറിഞ്ഞ് ഹൊസ്ദുർഗ് എസ്ഐ, കെ.പി. സതീഷിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അക്രമികളെ കണ്ടെത്താൻ തിരച്ചിൽ നടത്തി വരുന്നു. രാവണീശ്വരത്ത് വ്യാപാരി കുഞ്ഞിരാമന് നേരെയാണ് ആക്രമണമുണ്ടായത്.

Read Previous

സായാഹ്ന പത്രത്തിനെതിരെ 53 വീട്ടമ്മമാരുടെ പരാതി

Read Next

ഭർതൃമതി തീകൊളുത്തി മരിച്ചു