ജാമ്യക്കാർ ആരുമെത്തിയില്ല പൂക്കോയയുടെ റിമാന്റ് നീട്ടാൻ കോടതിയിൽ

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പുകേസിൽ റിമാന്റിലുള്ള മുഖ്യപ്രതി ചന്തേരയിലെ ടി.കെ പൂക്കോയയുടെ റിമാന്റ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ, പ്രതിയുടെ റിമാന്റ് കാലാവധി വീണ്ടും നീട്ടുന്നതിന് കണ്ണൂർ ക്രൈംബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചു.

കാഞ്ഞങ്ങാട് ജില്ലാജയിലിൽ രണ്ട് മാസത്തിലേറെയായി റിമാന്റിൽക്കഴിയുന്ന പൂക്കോയയുടെ  റിമാന്റ് കാലാവധി നീട്ടുന്നതിന്  ഹോസ്ദുർഗ്ഗ്  ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയിൽ കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അപേക്ഷ നൽകി. ചന്തേര പോലീസ് രജിസ്റ്റർ  ചെയ്ത കേസിൽ  കണ്ണൂർ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 16 കേസുകളിൽ റിമാന്റ് നീട്ടാനാവശ്യപ്പെട്ടാണ് അന്വേഷണ സംഘം കോടതിയെ സമീപിച്ചത്.

അതേ സമയം കണ്ണൂർ ക്രൈംബ്രാഞ്ച് റിമാന്റ് കാലാവധി നീട്ടാനാവശ്യപ്പെട്ട 16 കേസുകളിലും ഹോസ്ദുർഗ്ഗ് മജിസ്ട്രേറ്റ്  കോടതി നേരത്തെ പൂക്കോയയ്ക്ക് ജാമ്യമനുവദിച്ചിരുന്നു. ഉപാധികളോടെ  പൂക്കോയയ്ക്ക് ജാമ്യമനുവദിച്ചുവെങ്കിലും, ജാമ്യക്കാർ ഹാജരായില്ല. ജാമ്യക്കാർ കോടതിയിലെത്താത്തതിനെതുടർന്ന് ജാമ്യം ലഭിച്ച 16 കേസുകളിലും പൂക്കോയ ഇപ്പോൾ ജയിലിൽതന്നെയാണ്. ജാമ്യക്കാർ ഹാജരാവാത്തതിനാൽ പൂക്കോയയെ വീണ്ടും റിമാന്റ് ചെയ്യാനാണ് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ഹോസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള നൂറിലേറെ കേസുകളിൽ നിരവധി കേസുകളിൽ ജാമ്യം ലഭിച്ചിട്ടുണ്ടെങ്കിലും പൂക്കോയയ്ക്ക് ജയിൽ മോചിതനാകാനായിട്ടില്ല. പത്തു കേസുകളിൽ രണ്ട് ആൾജാമ്യക്കാർ വീതമാണ് ജാമ്യം ലഭിച്ച കേസുകളിൽ പൂക്കോയ്ക്ക് വേണ്ടി ഹാജരാകുന്നതെങ്കിലും, ഒടുവിൽ ജാമ്യം ലഭിച്ച കേസുകളിലാണ് ജാമ്യക്കാർ കോടതിയിലെത്താതിരുന്നത്

LatestDaily

Read Previous

ന്യായാധിപന്റെ നിർദ്ദേശപ്രകാരം പോലീസ് സ്ഥാപിച്ച ബോർഡുകൾ മദ്യപസംഘം നശിപ്പിച്ചു

Read Next

സഹകരണ ആശുപത്രി തുടങ്ങാൻ കൃഷ്ണ ആശുപത്രി വാടകയ്ക്ക് എടുക്കും