പുഴയിൽ മാലിന്യം നിക്ഷേപിച്ചതിന് കേസ്സ്

പടന്ന: പുഴയിൽ ഹോട്ടൽ മാലിന്യം തള്ളിയതിന് രണ്ട് പേർക്കെതിരെ ചന്തേര പോലീസ് കേസ്സെടുത്തു. ഒാരിപ്പുഴയിൽ ഹോട്ടൽ മാലിന്യം തള്ളിയവർക്കെതിരെയാണ് കേസ്സ്.  കടപ്പുറം പുലിമൂട്ടിൽ ഹോട്ടൽ നടത്തുന്ന ജുനൈദ്, സുഹൈൽ എന്നിവരാണ് ഹോട്ടലിലെ മാലിന്യങ്ങൾ പുഴയിൽ നിക്ഷേപിച്ചത്. മാലിന്യം നിറച്ച ബാഗിനകത്തുണ്ടായിരുന്ന ബാങ്കിന്റെ പ്രതിദിന കലക്ഷൻ രശീതിയാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്.

Read Previous

സ്റ്റീൽബോംബ് ദൃശ്യം പോലീസ് പുറത്തുവിട്ടു

Read Next

മാവുങ്കാൽ സ്വദേശി പോക്സോ കേസ്സിൽ തലശ്ശേരിയിൽ അറസ്റ്റിൽ