മാവുങ്കാൽ സ്വദേശി പോക്സോ കേസ്സിൽ തലശ്ശേരിയിൽ അറസ്റ്റിൽ

തലശ്ശേരി: എടക്കാട്ടെ  പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടികൊണ്ടു പോയി പീഡിപ്പിച്ചെന്ന പരാതിയിൽ  യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കാഞ്ഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തെ അനിൽ രാജിനെയാണ് 21,  എടക്കാട് എസ്.ഐ.മഹേഷ് കണ്ടമ്പേത്ത് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ 13 നായിരുന്നു സംഭവം.ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടയിലായിരുന്നു ആഗ്രഹം അതിര് വിട്ടത് കണ്ണൂർ മേലേ ചൊവ്വയിൽ പഠനത്തിനെത്തിയ 17 കാരിയെ യുവാവ് പ്രലോഭിപ്പിച്ച് ബൈക്കിൽ തട്ടികൊണ്ടു പോയെന്നും ബന്ധുവീട്ടിൽ പീഡിപ്പിച്ചുവെന്നും പരാതിയുയർന്നു. കുട്ടി വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന്  കാണാനില്ലെന്ന പരാതി ആദ്യമെത്തി. 

ഇതിൽ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത് തുടർന്ന് പോലീസ് ഇടപെടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത്  പ്രതിയെ അറസ്റ്റു ചെയ്തു. സംഭവം നടന്നത് കണ്ണൂരിലായതിനാൽ  തുടരന്വേഷണത്തിനായി കേസ് കണ്ണൂർ ടൗൺ പോലീസിന് കൈമാറിയിട്ടുണ്ട്.

Read Previous

പുഴയിൽ മാലിന്യം നിക്ഷേപിച്ചതിന് കേസ്സ്

Read Next

അനധികൃത മദ്യവിൽപ്പന