നല്ല സിനിമകളുണ്ടാക്കാന്‍ നല്ല കഥ വേണം: സെന്ന ഹെഗ്‌ഡെ

കാഞ്ഞങ്ങാട്: നല്ല സിനിമകളുണ്ടാക്കാന്‍ നല്ല കഥ മതിയെന്ന് മികച്ച കഥാകൃത്തിനും മികച്ച രണ്ടാമത്തെ സിനിമയ്ക്കും സംസ്ഥാന ഫിലിം അവാര്‍ഡ് നേടിയ തിങ്കളാഴ്ച നിശ്ചയം സിനിമയുടെ സംവിധായകന്‍ കാഞ്ഞങ്ങാട് സ്വദേശി സൊന്ന  ഹെഗ്‌ഡെ പറഞ്ഞു. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ പ ങ്കെടുത്ത് സംസാരിക്കവെയാണ് ഇക്കാര്യം സൊന്ന സൂചിപ്പിച്ചത്. എത്ര പണമെന്നതല്ല സിനിമയുടെ വിഷയം.

എത്ര പൈസയുണ്ടായാലും സിനിമ എടുക്കാന്‍ സാധിക്കണമെന്നില്ല. നല്ല കഥ തന്നെ അതിന് വേണം. കാഞ്ഞങ്ങാട് സിനിമ നിർമ്മിക്കാന്‍ പറ്റിയ നല്ല അന്തരീക്ഷമുള്ള ഇടമാണ്. ഹോം സിക്‌നസുള്ള വ്യക്തിയാണ്. അതു കൊണ്ട് മറ്റിടങ്ങളില്‍ പോയി സിനിമ ചെയ്യാന്‍ താല്‍പര്യമില്ല. കാഞ്ഞങ്ങാട് സിനിമ എടുക്കുന്നത് എളുപ്പമാണ്. എന്നാല്‍ അതിനു ശേഷം സിനിമയു ടെ പ്രദര്‍ശനം, മറ്റ് കാര്യങ്ങളെന്നിവ  പ്രതിസന്ധിയിലാകുമെന്ന പ്രശ്‌നമുണ്ട്.

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ എന്ന ഒരു കുടുംബത്തിലെ വിവാഹവുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ വെച്ചുള്ള സിനിമയാണ്. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും തകൃതിയായി നടക്കുമ്പോഴും വിവാഹം കഴിക്കേണ്ട പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും തമ്മില്‍ വിവാഹത്തിന് ഇഷ്ടമാണോ എന്ന ലളിതമായ ജനാധിപത്യ വിഷയമാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്. വളരെ ഹാസ്യാത്മകമായിട്ടാണ് സിനിമ പോകുന്നത്.

സംവിധായകന്‍ ബാലചന്ദ്ര മേനോന്റെ സിനിമകള്‍ തന്നെ സ്വാധീനിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയം സിനിമയില്‍ കാസര്‍കോട് ജില്ലയിലെ നടന്മാരെയാണ് പ്ര യോജനപ്പെടുത്തിയിരിക്കുന്നത്. മൂന്ന്  സിനിമകള്‍ ചെയ്യാൻ  ഓഫര്‍ കിട്ടിയിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയം ദേശീയ അവാര്‍ഡിനയച്ചതായും സൊന്ന  ഹെഗ്‌ഡെ അറിയിച്ചു. മുഖാമുഖം പരിപാടിയിൽ  പ്രസ് ഫോറം ജന.സെക്രട്ടറി ജോയ് മാരൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി ഹരി കുമ്പള പൂച്ചെണ്ട് നൽകി. വൈസ് പ്രസിഡന്റ്   ഫസലുറഹ്മാന്‍ നന്ദി പറഞ്ഞു. ഹൊസ്ദുര്‍ഗ് സഹകരണ ബാങ്ക് പ്രസിഡണ്ട്  പ്രവീണ്‍ തോയമ്മലും അദ്ദേഹത്തിന്റെ  കൂടെയുണ്ടായിരുന്നു.

LatestDaily

Read Previous

അനധികൃത മദ്യവിൽപ്പന

Read Next

കാറിൽ കടത്തിയ കർണ്ണാടക മദ്യം പിടികൂടി