ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബൊലേറോ വാഹനം കസ്റ്റഡിയിലെടുക്കാനെത്തിയ എസ്ഐയെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബൊലേറോ വാഹനം ക്രെയിൻ ഉപയോഗിച്ച് പോലീസ് സ്റ്റേഷനിലേക്ക് നീക്കി. രാവണീശ്വരം സെറ്റിൽമെന്റ് കോളനിയിലെ രവി എന്ന രവീന്ദ്രനെയാണ് 56, ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്.
രാവണീശ്വരത്ത് റോഡിൽ ഇരുചക്രവാഹനത്തിൽ യുവതിയെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ മാർഗ്ഗതടസ്സമുണ്ടായത് ബൊലേറോ വാഹനത്തിൽ യാത്ര ചെയ്ത ആൾ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതേതുടർന്നുള്ള പ്രശ്നത്തിന്റെ പേരിൽ ചിലർ ബൊലേറോ യാത്രക്കാരനെ പിടികൂടാൻ ശ്രമിച്ചതറിഞ്ഞ യാത്രക്കാരൻ സെറ്റിൽമെന്റ് കോളനിക്ക് സമീപം ബൊലേറോ നിർത്തിയിട്ട് രക്ഷപ്പെട്ടു.
രാത്രി ഏറെ വൈകിയിട്ടും വാഹനം കൊണ്ടു പോകാൻ ഉടമ സ്ഥലത്തെത്തിയില്ല. ഉപേക്ഷിച്ച നിലയിൽ റോഡരികിൽ വാഹനമുണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെതുടർന്നാണ് രാത്രി 11 മണിയോടെ ഹൊസ്ദുർഗ് പോലീസ് സബ് ഇൻസ്പെക്ടർ വി. മാധവന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയത്.
വാഹനം സ്റ്റേഷനിലേക്ക് മാറ്റുവാനുള്ള ശ്രമത്തിനിടെ രവി, എസ്ഐയെ ഭീഷണിപ്പെടുത്തുകയും വാഹനം സ്റ്റേഷനിലേക്ക് മാറ്റുന്നത് തടയാൻ ശ്രമിക്കുകയുമായിരുന്നു. ബൊലേറോ പിന്നീട് പോലീസ് ക്രെയിനുപയോഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടു ത്തുകയും പോലീസിനെ ഭീഷണിപ്പെടുത്തിയതിനും കേസ്സെടുത്ത് രവിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.