ഡോക്ടറുടെ ഭാര്യ തൂങ്ങി മരിച്ചു

മേൽപ്പറമ്പ: ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ ഭാര്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേൽപ്പറമ്പ്  പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഉദുമ പി.എച്ച്സി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ നസീറയാണ് 45 കളനാട്ടെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. ഡോ. മുഹമ്മദ് കുഞ്ഞി പുറത്തുപോയ സമയത്താണ് നസീറ വീട്ടിനുള്ളിൽ കെട്ടിത്തൂങ്ങിയത്. ഡോക്ടർ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവമറിഞ്ഞത്.

ഇവരെ കെട്ടഴിച്ച്  ആശുപത്രിയിലെത്തിച്ചുവെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. നസീറ കടുത്ത വിഷാദരോഗത്തിന്റെ അടിമയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. വിഷാദരോഗത്തിന് ചികിത്സയിലിരുന്ന ഇവർ അതിനുള്ള  മരുന്നുകളും കഴിച്ചിരുന്നു.

ഭാര്യയെ തനിച്ചാക്കി പുറത്തു പോകാത്ത ഡോ. മുഹമ്മദലി ഇന്നലെ അത്യാവശ്യ കാര്യങ്ങൾക്കായി പുറത്ത് പോയപ്പോഴാണ് സംഭവം നടന്നത്. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൃതദേഹം മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

Read Previous

ഭാര്യയെയും മകളെയും പുഴയിൽ തള്ളിയിട്ടു; കുട്ടി മരിച്ചു

Read Next

വഞ്ചനാക്കേസിൽ പ്രതിയായ വീട്ടമ്മ ഗൾഫിലേക്ക് കടന്നു