ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ സിപിഎം നേതാക്കൾ പലരും ചികിത്സയിൽ. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം പി. കരുണാകരൻ ഹൃദയാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കരുണാകരന് ബൈപാസ് ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും പ്രായം 78 തടസ്സമായിട്ടുണ്ട്.
പാർട്ടി ജില്ലാ സിക്രട്ടറി എം. വി. ബാലകൃഷ്ണൻ മാസ്റ്റർ കഴുത്തിനുള്ള കഠിനമായ വേദനയ്ക്ക് ആയുർവ്വേദ ചികിത്സയിലാണ്. കഴിഞ്ഞ ഒരു വർഷമായി അസഹനീയമായ കഴുത്തു വേദന അദ്ദേഹത്തെ അലട്ടുകയാണ്.
മുൻ എംഎൽഏ പള്ളിക്കരയിലെ കെ. കുഞ്ഞിരാമൻ ഞരമ്പിലുള്ള രക്ത തടസ്സം മൂലം ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിൽ പാർട്ടി വേദിയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ ഒാർക്കാപ്പുറത്ത് ഛർദ്ദിച്ച കുഞ്ഞിരാമനെ ചട്ടഞ്ചാലിലെ സ്വകാര്യാശുപത്രിയിലും പിന്നീട് ആനന്ദാശ്രമം സഞ്ജീവിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹൃദയ വാൾവുകളിൽ തടസ്സം കണ്ടെത്താൻ ആൻജിയോഗ്രാം നടത്തിയെങ്കിലും വാൾവുകളിൽ തടസ്സങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല.
അദ്ദേഹം മംഗളൂരുവിലുള്ള ന്യൂറോ വിദഗ്ധന്റെ ചികിത്സ തേടിയിട്ടുണ്ട്. പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള, പിബി യോഗത്തിൽ സംബന്ധിക്കാൻ ദൽഹിയിലെത്തിയെങ്കിലും, ഹൃദയാഘാതം മൂലം ദൽഹിയിലെ ആശുപത്രിയിലാണ്.