ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: അഭിഭാഷകന്റെ വീടിന്റെ വെന്റിലേറ്റർ കമ്പി മുറിച്ച് അകത്തു കടന്ന കവർച്ചാ സംഘം പണവും സ്വർണ്ണാഭരണങ്ങളും കവർച്ച ചെയ്തു. ഹൊസ്ദുർഗ് വിനായക ജംഗ്ഷൻ എൽവി ടെമ്പിളിന് സമീപത്തെ അഡ്വ: ഇ. ശ്രീധരന്റെ വീട്ടിലാണ് കവർച്ച.
ശ്രീധരനും കുടുംബവും വീട് പൂട്ടി മൂന്ന് ദിവസം മുമ്പ് മകളുടെ കണ്ണൂരിലുള്ള വീട്ടിൽ പോയിരുന്നു. കാഞ്ഞങ്ങാട്ടുള്ള മറ്റൊരു മകൾ ഇന്നലെ രാവിലെ വീട്ടിലെത്തി വീട് വൃത്തിയാക്കി മടങ്ങിയിരുന്നു. വൈകീട്ട് വീണ്ടും വീട് നോക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.
ബാത്ത് റൂമിന്റെ വെന്റിലേറ്റർ കമ്പി അറുത്ത് മാറ്റിയാണ് മോഷ്ടാക്കൾ വീട്ടിനകത്തേക്ക് പ്രവേശിച്ചതെന്ന് കണ്ടെത്തി. ഇന്നലെ പകൽ സമയത്താണ് കവർച്ച നടന്നതെന്ന് പോലീസ് ഉറപ്പാക്കി. ഹയർ സെക്കണ്ടറി അധ്യാപികയായ മകളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അലമാര തകർത്ത കവർച്ചാസംഘം 20,000 രൂപയും, ഒരു ജോഡി സ്വർണ്ണ കമ്മലും കവർന്നു.
വസ്ത്രമുൾപ്പെടെയുള്ള സാധനങ്ങൾ വീട്ടിനകത്ത് വാരിവലിച്ചിട്ട നിലയിലാണ്. സ്വർണ്ണാഭരണങ്ങൾ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചതിനാൽ കൂടുതൽ നഷ്ടം ഒഴിവായി. കേസ്സെടുത്ത പോലീസ് തെളിവുകൾ ശേഖരിച്ച് വരുന്നു.