ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോൺഗ്രസ്സിനെ ഇന്ത്യയിൽ തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്വം യൂത്ത് കോൺഗ്രസ്സിന്റെ കൈകളിലാണെന്നും, രാജ്യത്ത് പടർന്നു കയറിക്കൊണ്ടിരിക്കുന്ന വർഗ്ഗീയത അറുത്തുമാറ്റാൻ കോൺഗ്രസ്സ് പ്രതിജ്ഞാബദ്ധരാണെന്നും യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എംഎൽഏ.
ഇന്ത്യ മത രാഷ്ട്രമല്ല. തീവ്രവാദം വിസ്മയമല്ല, ലഹരിക്ക് മതമില്ല, എന്നീ ആശയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റി 14 ജില്ലകളിലൂടെ സഞ്ചരിച്ച് നടത്തുന്ന “യുണൈറ്റഡ് ഇന്ത്യ” യാത്രയുടെ കാസർകോട് ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട്ട് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു യുവ നേതാവ് ഷാഫി പറമ്പിൽ. നൻമയുടെയും, സഹതാപത്തിന്റേയും, ആർദ്രതയുടേയും രാഷ്ട്രീയത്തെ രാഹുലും, പ്രിയങ്കഗാന്ധിയുടെ കർഷക സമരത്തിൽ കാണിച്ചുകൊടുത്തുവെന്ന് ജാഥാംഗമായ മുൻ എംഎൽഏ, വി. ടി. ബൽറാം പൊതുയോഗം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.
387 വ്യക്തികളെ സ്വാതന്ത്യസമര ചരിത്രത്തിൽ നിന്ന് ആർഎസ്എസ് ബോധപൂർവ്വം നിഷ്ക്കാസിതരാക്കിയെന്ന് വി. ടി. ബൽറാം ആരോപിച്ചു. ഐക്യത്തിന്റെ സന്ദേശവും ചേർത്തു നിർത്തലിന്റെ രാഷ്ട്രീയവുമായാണ് യൂത്ത് കോൺഗ്രസ്സ് മുന്നോട്ടുവെക്കുന്നതെന്നും ബൽറാം പറഞ്ഞു. വർഗ്ഗീയതയ്ക്കെതിരെയുള്ള യുവ രക്തത്തിന്റെ ഐക്യകാഹളവുമായി മാറി ഈ ഉദ്ഘാടനച്ചടങ്ങ്.
ജില്ലയിൽ നിന്നെത്തിയ ആയിരത്തോളം യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നീലേശ്വരം പട്ടണത്തിലുള്ള ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി 7 കിലോ മീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ചാണ് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ ഒരുക്കിയ സമ്മേളന നഗരിയിലെത്തിയത്. ദേശീയപാതയിലും, കാഞ്ഞങ്ങാട് കെഎസ്ടിപി റോഡിലും, ഒട്ടും ഗതാഗത തടസ്സങ്ങൾ സൃഷ്ടിക്കാതെയാണ് ഒക്ടോബർ 9 ന് ശനിയാഴ്ച ജാഥ കാഞ്ഞങ്ങാട്ടെത്തിയത്.
മഹാത്മജി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു എന്നിവരുടെ മഹദ് വചനങ്ങളും ആശയങ്ങളും ഉയർത്തിപ്പിടിച്ചാണ് കോവിഡ് മഹാമാരിക്ക് ശേഷം കാഞ്ഞങ്ങാട് കണ്ട ആദ്യത്തെ രാഷ്ട്രീയ പ്രകടനം ശനിയാഴ്ച നഗരം ദർശിച്ചത്. ശബരീനാഥ് എംഎൽഏ, രാഹുൽ മാങ്കൂട്ടം, സംസ്ഥാന വൈസ് പ്രസിഡണ്ട് എസ്. എം. ബാലു റിജിൽ മാക്കുറ്റി, ജോമോൻ ജോസഫ്, ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.