ഉപാധി അംഗീകരിച്ചില്ല; ഐഎൻഎൽ കേസ് കോടതി തീർപ്പാക്കി

കാഞ്ഞങ്ങാട്:  ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വഹാബ് പക്ഷം കയറുന്നത് തടയണമെന്നാവശ്യപ്പെട്ട് കാസിം പക്ഷം നൽകിയ കേസ് കോടതി തീർപ്പാക്കി. കേസ് പിൻവലിക്കാൻ കാസിം പക്ഷം നൽകിയ അപേക്ഷ അനുവദിച്ചാണ് കേസ് തീർപ്പാക്കിയത്. എന്നാൽ വീണ്ടുമൊരു പ്രശ്നമുണ്ടായാൽ ഇതേ കേസ്സുമായി കോടതിയെ  സമീപിക്കാമെന്ന ഉപാധിവെക്കണമെന്ന കാസിം പക്ഷത്തിന്റെ ആവശ്യം കോടതി തള്ളിക്കളഞ്ഞു.

മധ്യസ്ഥ ശ്രമങ്ങൾ നടക്കുന്നുവെന്നും  അതിന് കേസ് തടസ്സമായതിനാൽ വീണ്ടുമൊരു പ്രശ്നമുണ്ടായാൽ ഇതേ കോടതിയെ സമീപിക്കാൻ അനുമതി  നൽകിക്കൊണ്ട് കേസ് പിൻവലിക്കാൻ സമ്മതിക്കണമെന്ന കാസിം പക്ഷത്തിന്റെ  ആവശ്യമാണ് കോടതി നിരാകരിച്ചത്.

LatestDaily

Read Previous

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വരവിൽ കവിഞ്ഞ സ്വത്ത് തേടുന്നു

Read Next

കാഞ്ഞങ്ങാട്ട് ട്രാഫിക് കുരുക്കിന് പരിഹാരമായില്ല