പണം കേസ്സ് ചിലവിന് മാറ്റി വെച്ചു

കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ കൊല ചെയ്യപ്പെട്ട ഔഫ് അബ്ദുൾ റഹ്മാന്റെ    കുടുംബത്തിന് കാഞ്ഞങ്ങാട് ഏസിയിൽപ്പെട്ട പാർട്ടിയംഗങ്ങളിൽ നിന്ന് ഏരിയാക്കമ്മിറ്റി  പണം പിരിച്ചിരുന്നു. ഈ പണം ഉദ്ദേശം 15 ലക്ഷത്തോളം രൂപ വരും.  ഔഫിന്റെ  മൃതദേഹവുമായി സംഭവ ദിവസം കല്ലൂരാവിയിലേക്ക് നടന്ന വിലാപയാത്രയോടനബന്ധിച്ചുണ്ടായ അക്രമ സംഭവങ്ങളിൽ സിപിഎം പ്രവർത്തകരുടെ പേരിലുണ്ടായ കേസ്സുകൾ നടത്താനാണ് ഈ പണം മാറ്റി വെച്ചിട്ടുള്ളത്.  പാർട്ടിയംഗങ്ങളായ പ്രതികളെ ജാമ്യത്തിലെടുക്കുന്നതിനും മറ്റുമായി ഈ പണത്തിൽ നിന്ന് കുറച്ചുപണം ഇതിനകം  ചിലവഴിച്ചിട്ടുണ്ടെന്നും കാഞ്ഞങ്ങാട് ഏ.സി. സിക്രട്ടറി അഡ്വ. കെ. രാജ്മോഹൻ വെളിപ്പെടുത്തി.

Read Previous

രക്തസാക്ഷി ഔഫിന്റെ കുടുംബത്തിന് പിരിച്ച 15 ലക്ഷം രൂപ സിപിഎം വകമാറ്റി

Read Next

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ വരവിൽ കവിഞ്ഞ സ്വത്ത് തേടുന്നു