കാഞ്ഞങ്ങാട്ട് ട്രാഫിക് കുരുക്കിന് പരിഹാരമായില്ല

കാഞ്ഞങ്ങാട്: നഗരത്തിൽ വർദ്ധിച്ച ട്രാഫിക് കുരുക്കഴിക്കാൻ പരിഹാരമില്ല. കാഞ്ഞങ്ങാട്ടെ പാർക്കിംഗുകളെല്ലാം തോന്നിയ  രീതിയിലാണ്. സർവ്വീസ് റോഡുകൾ വാഹന യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല.

ടിബി റോഡിനും കോട്ടച്ചേരി ഇഖ്ബാൽ ജംഗ്ഷൻ വരെ നഗരത്തിലെ ട്രാഫിക് കുരുക്കഴിച്ച് ഗതാഗതം സുഗമമാക്കാനാണ് സർവ്വീസ് റോഡുകൾ സ്ഥാപിച്ചതെങ്കിലും, സർവ്വീസ് റോഡുകൾ പാടെ കയ്യേറി വ്യക്തികൾ കച്ചവടം നടത്തുകയാണ്.

രൂക്ഷമായ നഗരത്തിലെ ഗതാഗതകുരുക്ക് പ്രശ്നത്തിൽ നിന്നും നഗരസഭ പൂർണ്ണമായും കൈയ്യൊഴിഞ്ഞമട്ടാണ്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഏന്തെങ്കിലും ചെയ്യണമെന്ന താൽപ്പര്യം നഗരസഭാ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമില്ല.

ഹോം ഗാർഡുകളുടെ തലയിൽ ട്രാഫിക് നിയന്ത്രണ ചുമതല കെട്ടിവെച്ച് കൈകഴുകുകയാണ്  പോലീസ്. നഗരത്തിലൂടെ ചരക്ക് വാഹനങ്ങളും മറ്റ് വലിയ വാഹനങ്ങളും കടന്നുപോകുന്ന സമയത്താണ് ഗതാഗത സ്തംഭനം രൂക്ഷമാകുന്നത്.

Read Previous

ഉപാധി അംഗീകരിച്ചില്ല; ഐഎൻഎൽ കേസ് കോടതി തീർപ്പാക്കി

Read Next

ദേവസ്വം ബോർഡ് ജോലി ഇടപാടിൽ ഉസ്മാൻ നൽകിയത് ബ്ലാങ്ക് ചെക്ക്