വെഹിക്കിൾ ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തി

കാഞ്ഞങ്ങാട്:  വെഹിക്കിൾ  ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ്  പോലീസ് ഒരാൾക്കെതിരെ കേസെടുത്തു.

കാഞ്ഞങ്ങാട് ആർടിഓഫീസ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പി. ആർ, മനുവാണ് പരാതിക്കാരൻ. ഇന്നലെ രാവിലെ 10.15 മണിക്ക് ഗുരുവനം ഡ്രൈവിംഗ്  ടെസ്റ്റ് ഗ്രൗണ്ടിലാണ് കാഞ്ഞങ്ങാട് ടി.ബി റോഡിലെ പ്രവീൺ കുമാർ വെഹിക്കിൾ ഇൻസ്പെക്ടറായ മനുവിനെ ഭീഷണിപ്പെടുത്തിയത്. ഒക്ടോബർ 7- ന് ആർടി ഓഫീസിലും പ്രവീൺകുമാർ ഭീഷണിപ്പെടുത്തിയതായി അദ്ദേഹത്തിന്റെ പരാതിയിൽപ്പറയുന്നു.

തന്റെ കാൽ തല്ലിയൊടിക്കുമെന്നും, തൊപ്പി തെറിപ്പിക്കുമെന്നും പ്രവീൺ  ഭീഷണിപ്പെടുത്തിയതായി വെഹിക്കിൾ ഇൻസ്പെക്ടർ പരാതിപ്പെട്ടു. പരാതിയിൽ പ്രവീൺകുമാറിനെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.

Read Previous

കാഞ്ഞങ്ങാട് തഹസിൽദാർക്കും വില്ലേജ് ഓഫീസർക്കുമെതിരെ വിജിലൻസ്

Read Next

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം വീടു വിട്ട യുവതിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി