ആ പണവുമായി ബന്ധമില്ല: ഡോ.സി.കെ.നാരായണപ്പണിക്കർ

മലബാർ ദേവസ്വം  ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് ചിലർ  പണം കൈപ്പറ്റിയ സംഭവത്തിൽ ബോർഡിനോ ചെയർമാനെന്ന നിലയിൽ തനിക്കോ യാതൊരു ബന്ധവുമില്ലെന്ന് മലബാർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ. സി.കെ. നാരായണപ്പണിക്കർ ലേറ്റസ്റ്റിനോട്  പറഞ്ഞു. 

രാഹുൽ നിലാങ്കര എന്നയാൾ ഉസ്മാൻ കൊത്തിക്കാലിന് പണം കൈമാറിയ സംഭവം ബോർഡിനും, ചെയർമാൻ എന്ന നിലയ്ക്ക് തനിക്കും മാനഹാനിയുണ്ടാക്കുന്ന വസ്തുതയാണ്. രാഹുലിനെ തനിക്ക് നേരിട്ട് പരിചയമില്ല.  ആരോടെങ്കിലും പണം വാങ്ങി ജോലി നൽകുന്ന ഒരു സ്ഥാപനമല്ല മലബാർ ദേവസ്വം ബോർഡ്.

ഇത്തരം ജോലി ആവശ്യാർത്ഥം ഏതെങ്കിലും വ്യക്തികൾ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും, പണിക്കർ ലേറ്റസ്റ്റിനോട് പറഞ്ഞു. പണമിടപാട്  സംഭവത്തിൽ തന്റെ പേര് വലിച്ചിഴച്ചതിനെ താൻ നിയമപരമായി നേരിടുമെന്നും ബന്ധപ്പെട്ടവർക്ക് പരാതി നൽകുമെന്നും അദ്ദേഹം തുറന്നു പറഞ്ഞു.    

Read Previous

മലബാർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സിപിഎം പാർട്ടി അംഗം ഒന്നരലക്ഷം രൂപ തട്ടിയെടുത്തു

Read Next

കാലിച്ചന്ത മമ്മാലിയുടെ വലയിൽ കുടുങ്ങിയത് നിരവധി പേർ