പേവിഷബാധയേറ്റ് രണ്ടാം തരം വിദ്യാർത്ഥി മരിച്ചു

ചെറുവത്തൂർ: ചീമേനിയിൽ  രണ്ടാം ക്ലാസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എംകെ ആനന്ദാണ് മരിച്ചത്. കഴിഞ്ഞമാസമാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്.

കടിയേറ്റതിന് പിന്നാലെ കുട്ടിയെ കാഞ്ഞങ്ങാട്ടെ ജില്ല ആശുപത്രിയിലെത്തിച്ച് കുത്തിവയ്പ് നടത്തിയിരന്നു. കൃത്യമായി മൂന്ന് ഡോസ് മരുന്ന് നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

നാലാമത്തെ ഡോസ് ഈ മാസം പതിമൂന്നിനാണ് എടുക്കേണ്ടിയിരുന്നത്. അതിനിടെ രണ്ട് ദിവസങ്ങൾക്ക് മുൻപ് കുട്ടി പേയുടെ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് പേ വിഷബാധ മൂർച്ഛിച്ച് കുട്ടി മരിച്ചത്. മുഖത്തായിരുന്നു നായയുടെ കടിയേറ്റത്. കുട്ടിക്ക് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തിരുന്നു. ആലന്തട്ട എയുപി സ്‌കൂൾ രണ്ടാം തരം വിദ്യാർത്ഥിയാണ്.

Read Previous

ഉദുമ ബാങ്കിൽ 2.71 കോടിയുടെ മുക്ക്പണ്ടം എത്തിച്ചത് ഗോവയിൽ നിന്ന് ; പ്രതി റിമാന്റിൽ

Read Next

തേൻകെണി അന്വേഷണം സൈബർ സെല്ലിന്