ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ: പിലിക്കോട് ഫൈൻ ആർട്സ് ഹാളിൽ ഇന്ന് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന പരിപാടി അലങ്കോലമാക്കാൻ ശ്രമമുണ്ടെന്ന സൂചനയെത്തുടർന്ന് സ്ഥലത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. ജില്ലാ കോൺഗ്രസ്സ് നേതൃത്വമോ, മണ്ഡലം കോൺഗ്രസ്സ് നേതൃത്വമോ, അറിയാതെ നടക്കുന്ന ഗാന്ധി ജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നത് രമേശ് ചെന്നിത്തലയാണ്.
പ്രസ്തുത പരിപാടി ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. കോൺഗ്രസ്സ് പിലിക്കോട് മണ്ഡലം കമ്മിറ്റിയേയും സംഘാടകർ വിവരമറിച്ചില്ല. കെപിസിസി ഭാരവാഹി കൂടിയായ കെ. പി. കുഞ്ഞിക്കണ്ണന്റെ നേതൃത്വത്തിൽ ഇന്ന് പിലിക്കോട് നടക്കുന്ന ഗാന്ധി ജയന്തി വാരാഘോഷം ഉദ്ഘാടനം ചെയ്യുന്നത് രമേശ് ചെന്നിത്തലയാണ്.
പ്രസ്തുത പരിപാടി ഡിസിസി നേതൃത്വത്തെ അറിയിച്ചില്ലെന്നാണ് ആക്ഷേപം. കെപിസിസി ഭാരവാഹി കൂടിയായ കെ. പി. കുഞ്ഞിക്കണ്ണൻ പാർട്ടിയിൽ ഗ്രൂപ്പ് പ്രവർത്തനം നടത്തുകയാണെന്നാരോപിച്ച് ഒരു വിഭാഗം കോൺഗ്രസ്സ് പ്രവർത്തകർ രംഗത്തുണ്ട്. ഡിസിസി അധ്യക്ഷനായ പി. കെ. ഫൈസലിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. ഏ വിഭാഗക്കാരനായ ഡിസിസി നേതാവ് അഡ്വ: കെ. കെ. രാജേന്ദ്രനും പരിപാടിയുടെ സംഘാടകരിലൊരാളാണ്. മുൻ പ്രതിപക്ഷ നേതാവ് കൂടിയായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ചെന്നിത്തലയെ തടയുമെന്ന പ്രചാരണമുണ്ടായതോടെ സംഘാടകരും ജാഗ്രതയിലാണ്.
സ്വാതന്ത്ര്യം പ്ലാറ്റിനം ജൂബിലി ആഘോഷം സംഘാടക സമിതിയുടെ പേരിലാണ് ഇന്ന് പിലിക്കോട് ഫൈൻ ആർട്സ് ഹാളിലെ പരിപാടികൾ നടക്കുന്നത്. ഒരു മാസം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനമാണ് പിലിക്കോട് നടക്കുന്നത്.