പാത്ര വിൽപ്പനക്കാരിയെ തട്ടിപ്പുകാരിയാക്കി ബേക്കൽ വീട്ടമ്മ

തമിഴ്്നാട് കുടുംബം ആശങ്കയിൽ ∙ അന്വേഷണം മുറുകി

അജാനൂർ: നിരപരാധിയായ പാത്ര വിൽപ്പനക്കാരിയെ തട്ടിപ്പുകാരിയാക്കി സമൂഹമാധ്യമങ്ങൾ വഴി വീട്ടമ്മ ചിത്രം പ്രചരിപ്പിച്ചു. 30 വർഷമായി അജാനൂർ  മാണിക്കോത്തും പരിസര പ്രദേശങ്ങളിലും വാടക വീടുകളിൽ താമസിച്ചു വിവിധ പ്രദേശങ്ങളിൽ വീടുകൾ തോറും പാത്രങ്ങൾ വിൽപ്പന നടത്തി വരുന്ന തമിഴ് നാട് ചിന്നസ്ഥല സ്വദേശിനി സരിത ആർ രാമചന്ദ്രന്റെ 33, ഫോട്ടോയോടൊപ്പം കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘത്തിൽ പ്പെട്ടവളാണെന്ന ശബ്ദ സന്ദേശവും നൽകി ഒരു സ്ത്രീ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

അമ്മ സാവിത്രി പിതാവ് കുമാർ എന്നിവർക്കൊപ്പം കുട്ടിക്കാലത്ത് തന്നെ സരിത മാണിക്കോത്തെത്തിയിരുന്നു. സരിതയുടെ ഭർത്താ വ് രാമചന്ദ്രൻ തെങ്ങ് കയറ്റ തൊഴിലാളിയാണ് ഭർത്താവും 3 കുട്ടികളോടുമൊപ്പം കുടുംബം മാണിക്കോത്തും സരിതയുടെ മാതാപിതാക്കൾ കാഞ്ഞങ്ങാട്ടുമാണ്  താമസം. ഭർത്താവ് രാമചന്ദ്രന്റെ സഹോദരങ്ങളായ വിജയ് തമിഴ്നാട് പോലീസ് സേനയിലും തമിഴരശൻ ജമ്മുവിൽ സൈനികനായും സേവനമനുഷ്ടിക്കുകയാണ്.

സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്യാജ സന്ദേശത്തെ തുടർന്ന് പാത്രക്കച്ചവടം നടത്തുന്ന തിനിടയിൽ സരിതയെ തട്ടിപ്പുകാരിയാണെന്ന് തെറ്റിദ്ധരിച്ച് ആരെങ്കിലും അപകടപ്പെടുത്തുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം. അതിനിടെ വ്യാജ പ്രചാരണത്തിനെതിരെ സരിത ഹൊസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ  വ്യാജ സന്ദേശം പുറത്തുവിട്ടതിന് പിന്നിൽ ബേക്കൽ ഇൽയാസ് നഗറിലെ  ഭർതൃമതിയാണെന്ന സൂചന പോലീസിന് ലഭിച്ചിട്ടുണ്ട്.

LatestDaily

Read Previous

മുൻ എംപിയുടെ ഡ്രൈവർക്കും ഭാര്യയ്ക്കും ജോലി

Read Next

റോഡ് തടസ്സപ്പെടുത്തിയ ജമാഅത്ത് ഭാരവാഹികളെ നാട്ടുകാർ തടഞ്ഞു; സംഘർഷം