റിട്ട: ബാങ്ക് ഉദ്യോഗസ്ഥനെ തേൻകെണിയിൽ കുടുക്കി 2 ലക്ഷം രൂപ തട്ടിയ മലയാളി പെൺകുട്ടിയെ പോലീസ് തെരയുന്നു

കാഞ്ഞങ്ങാട്: അജാനൂർ വെള്ളിക്കോത്തെ  റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥനെ തേൻ കെണിയിൽപ്പെടുത്തി രണ്ട് ലക്ഷം രൂപ തട്ടിയെടുത്ത മലയാളി പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. രണ്ട് ലക്ഷം രൂപ പെൺ കെണിയിൽപ്പെട്ട് നഷ്ടപ്പട്ട് 3 ലക്ഷം കൂടി നഷ്ടപ്പെടുമെന്ന ഘട്ടത്തിൽ റിട്ട: ബാങ്ക് ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം  പരാതിയുമായി ഹൊസ്ദുർഗ് പോലീസിനെ സമീപിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ടാണ് റിട്ട: ബാങ്ക്  ഉദ്യോഗസ്ഥനെ തേൻ കെണിയിൽപ്പെടുത്തിയത്. സുന്ദരിയായ പെൺകുട്ടിയുടെ പ്രൊഫൈൽ ചിത്രമുള്ള നമ്പറിൽ ഫ്രണ്ട് റിക്വസ്റ്റെത്തുന്നതോടെ തട്ടിപ്പിന് തുടക്കമാവുകയും ചെയ്തു. പെൺകുട്ടിയുമായി സോഷ്യൽ മീഡിയയിൽ സുഹൃത്തായ വെള്ളിക്കോത്ത് സ്വദേശിയെ മലയാളി പെൺകുട്ടി കുടുക്കിയിട്ടു. വീഡിയോ കോളിലൂടെ ചാറ്റിംഗിലേർപ്പെട്ട പെൺകുട്ടിയുടെ സംസാര രീതി പരിധിവിടുകയും പിന്നീട് വീഡിയോ ചാറ്റിംഗിനിടെ റിട്ട: ഉദ്യോഗസ്ഥന് മുന്നിൽ വസ്ത്രമുരിഞ്ഞ് നഗ്നയായി പെൺകുട്ടി  രംഗത്ത് വരികയുമായിരുന്നു.

പെൺകുട്ടിയുടെ പൂർണ്ണ നഗനയായ ചിത്രത്തോടൊപ്പം ബാങ്കുദ്യോഗസ്ഥന്റെ ഫോട്ടോയോട് കൂടി സ്ക്രീൻ ഷോട്ടെടുത്താണ് പിന്നെ കാമുകി  ഭീഷണിയാരംഭിച്ചത്. സ്ക്രീൻഷോട്ട് ദൃശ്യം ഉദ്യോഗസ്ഥന് അയച്ചുകൊടുത്ത് ദൃശ്യം സോഷ്യൽ മീഡിയയിൽ പുറത്ത് വിടാതിരിക്കാൻ പണം ആവശ്യപ്പെടുകയായിരുന്നു. ചിത്രം പുറത്ത് വന്നാലുണ്ടാകുന്ന നാണക്കേടോർത്ത് പെൺകുട്ടി നൽകിയ  ബാങ്ക് അക്കൗണ്ട് നമ്പറിൽ റിട്ട: ബാങ്കുദ്യോഗസ്ഥൻ  രണ്ട് ലക്ഷം രൂപ നിക്ഷേപിച്ചു.

വീണ്ടും മൂന്ന് ലക്ഷം രൂപ നൽകണമെന്ന് ഭീഷണിപ്പെടുത്തിയതോടെ അറുപത് കഴിഞ്ഞ റിട്ട: ഉദ്യോഗസ്ഥൻ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. മലയാളത്തിൽ സംസാരിച്ച് ഉദ്യോഗസ്ഥനെ തേൻ കെണിയിൽ കുടുക്കിയ പെൺകുട്ടി മലയാളിയാണെന്ന് പോലീസ് ഉറപ്പാക്കി. തേൻ കെണി സംഘം കാസർകോട് ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതാണോയെന്ന് പരിശോധിച്ച് വരികയാണ് പോലീസ്.

സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം നടക്കുന്നു. കാഞ്ഞങ്ങാട്ട് നിരവധി പേർക്ക് ഇതിനകം ഇത്തരം  തേൻ കെണിയിൽപ്പെട്ട് പണം നഷ്ടപ്പെട്ടിട്ടുണ്ട്. നാണക്കേടോർത്ത് പണം നഷ്ടപ്പെട്ടവർ വിവരം പുറത്ത് പറയാനും പരാതിപ്പെടാനും മടിക്കുന്നു.

LatestDaily

Read Previous

യുവതിയിൽ നിന്നും 55.5 പവൻ സ്വർണ്ണം തട്ടിയെടുത്തു

Read Next

ചെന്നിത്തലയെ പിലിക്കോട്ട് തടയും പോലീസ് നിരീക്ഷണം ശക്തമാക്കി