പോസ്റ്റ്മാൻ ചമഞ്ഞ് ആശുപത്രി ഉടമയുടെ വ്യാജ ഒപ്പ് സംഘടിപ്പിച്ചെന്ന് പരാതി

കാഞ്ഞങ്ങാട്: പോസ്റ്റ്മാൻ ചമഞ്ഞെത്തി സ്വകാര്യാശുപത്രി കെട്ടിടമുടമയായ സ്ത്രീയുടെ വ്യാജ ഒപ്പുകൾ സംഘടിപ്പച്ചതായി പോലീസിൽ പരാതി.

കാഞ്ഞങ്ങാട് ടിബി റോഡിന് സമീപം പ്രവർത്തിക്കുന്ന മദേഴ്സ്  ആശുപത്രി വാടകയ്ക്കേറ്റെടുത്ത് നടത്തുന്ന കണ്ണൂർ പിണറായി സ്വദേശി പത്മരാജനെതിരെയാണ്  മദേഴ്സ് ആശുപത്രി ഉടമ ഡോ. സി. നാസ്സറിന്റെ ഭാര്യ ടി.കെ. സഫ്രീന ഹൊസ്ദുർഗ്ഗ് പോലീസിൽ പരാതി നൽകിയത്. 2021 ജൂലൈ 24-ന് ഉച്ചയ്ക്ക് പോസ്റ്റ് ഓഫീസിലെ താത്കാലിക ജീവനക്കാരനെന്ന വ്യാജേനയെത്തിയ ഒരാൾ രണ്ട് റജിസ്ട്രേഡ് കവറുകൾ നൽകി പേപ്പറുകളിൽ നാല് ഒപ്പുകൾ വാങ്ങിയെന്നാണ് സഫ്രീനയുടെ പരാതി.

തന്റെ ഒപ്പ് ഉപയോഗിച്ച് പത്മരാജൻ തട്ടിപ്പ് നടത്താൻ സാധ്യതയുള്ളതിനാൽ,  തടയണമെന്ന് സഫ്രീന പോലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചു. കാഞ്ഞങ്ങാട്ടെ ഡോ. തിഡിൽ അബ്ദുൾ ഖാദറിന്റെ മകളാണ് പരാതിക്കാരി സഫ്രീന.

Read Previous

ഭർതൃമതിയുടെ തിരോധാനം ഫോൺകോൾ പരിശോധിക്കും

Read Next

യുവതിയിൽ നിന്നും 55.5 പവൻ സ്വർണ്ണം തട്ടിയെടുത്തു