ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: കളനാട് മുതൽ പള്ളിക്കര വരെയുള്ള പതിനാല് ലോഡ്ജുകളിൽ ബേക്കൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ പതിനാലിൽ പത്ത് ലോഡ്ജുകളിലും കമിതാക്കളെ കണ്ടെത്തി. ബേക്കൽ പോലീസ് സബ് ഡിവിഷനിലുള്ള ലോഡ്ജ് മുറികളിലാണ് പോലീസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പകൽ നേരത്ത് മിന്നൽ റെയ്ഡ് നടത്തിയത്.
പാലക്കുന്ന്, ഉദുമ, ബേക്കൽ, കളനാട് തുടങ്ങിയ ചെറുപട്ടണങ്ങളിലെ പത്തു ലോഡ്ജുകളിലും മുറികൾ പരിശോധിച്ചപ്പോൾ, കമിതാക്കളുണ്ടായിരുന്നു. യുവതികളിൽ അധികം പേരും മുപ്പതിന് താഴെ പ്രായമുള്ളവരായിരുന്നു. ഏതാനും ഹോട്ടൽ മുറികളിൽ ഇരുപത്തിയഞ്ചിന് താഴ പ്രായമുള്ള യുവതികളും ഇവർക്കൊപ്പം ആൺ സുഹൃത്തുക്കളുമുണ്ടായിരുന്നു.
ആൺ സുഹൃത്തുക്കളിൽ അധികം പേരും പ്രദേശത്ത് തന്നെ താമസിക്കുന്നവരാണ്. കമിതാക്കൾക്ക് ഒത്തുകൂടാൻ ഹോട്ടൽ മുറി ഒരുക്കിക്കൊടുത്തുവെങ്കിലും, ലോഡ്ജുകളിലെ ലഡ്ജറിൽ മുറിയിലെത്തിയ കമിതാക്കളുടെ പേരും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. ലഡ്ജറിൽ പേരു വിവരങ്ങൾ ചേർക്കാതെ ആർക്കായാലും മുറി വാടകയ്ക്ക് നൽകുന്നത് കുറ്റകരമാണ്. ഇത്തരം ലോഡ്ജുടമകളുടെ പേരിൽ കേസ്സ് രജിസ്റ്റർ ചെയ്യാനും പോലീസിന് അധികാരമുണ്ട്.