ആനകളിറങ്ങുന്ന കാട്ടിനകത്ത് ഒരു രാത്രി പതിനഞ്ചുകാരൻ

കാഞ്ഞങ്ങാട്: ആനകളിറങ്ങുന്ന ഘോരവനത്തിനകത്ത് ഒരു രാത്രി മുഴുവൻ കുടുങ്ങിയ 15 വയസ്സുകാരനെ നേരം പുലർന്ന ശേഷം സുരക്ഷിതമായി കണ്ടെത്തി. വെള്ളരിക്കുണ്ട് താലൂക്കിലെ മാലോം വില്ലേജിൽ വട്ടമലയിലെ ഷാജിയുടെ മകൻ ബിജീഷിനെയാണ് 15, പതിനേഴ് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ കാട്ടിനകത്ത് കണ്ടെത്തിയത്.

വനത്തിനകത്തെ ശുദ്ധജല ഉറവയിൽ നിന്നും വീട്ടിലേക്ക് ശേഖരിക്കുന്ന കുടിവെള്ള പൈപ്പ് തകരാറിലായതിനെതുടർന്ന് പൈപ്പ് ശരിയാക്കുന്നതിനായാണ് ലിജീഷ് ശനിയാഴ്ച വൈകീട്ട് കാട്ടിലേക്ക് പോയത്. ശക്തമായ മഴയും ഇരുട്ട് കെട്ടിയ മൂടലും കാരണം കാട്ടിൽ നിന്നും  വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റിയ 15 കാരൻ നടന്ന് നീങ്ങിയത് ഉൾവനത്തിലേക്കായിരുന്നു. രാത്രി ഏറെ വൈകിയതോടെ വീട്ടിലേക്ക് പോകേണ്ട വഴിയറിയാതെ ലിജീഷ് വനത്തിനകത്ത് തളർന്നിരുന്നു.

വനത്തിലേക്ക് പോയ മകന്റെ തിരിച്ചുവരവ് കാണാതായതോടെ വീട്ടുകാർ ഭീതിയിലായി. മാതാപിതാക്കളും ബന്ധുക്കളും നാട്ടുകാരും രാത്രി വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ഏ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പോലീസ് തെരച്ചിലിൽ പങ്കാളികളായി.

ഞായറാഴ്ച  രാവിലെ നാട്ടുകാർ തെരച്ചിൽ തുടർന്നപ്പോഴാണ് ലിജീഷിനെ കാട്ടിനുള്ളിൽ കണ്ടെത്തിയത്. വഴിയറിയാതെ കാട്ടിനുള്ളിൽ ഒരിടത്ത് ഇരിക്കുകയായിരുന്നുവെന്ന് ലിജീഷ് പറഞ്ഞു. രണ്ടാഴ്ച മുമ്പ് ആനക്കൂട്ടമിറങ്ങിയ പ്രദേശത്താണ് ലിജീഷ് രാത്രി മുഴുവൻ കുടുങ്ങിയത്.

LatestDaily

Read Previous

യുപി സ്വദേശിക്കൊപ്പം വീടുവിട്ട ഭർതൃമതി തിരിച്ചെത്തി

Read Next

മു​സ്​​ലീം ലീ​ഗിന്റെ ന​യ​രേ​ഖ ക​ൺ​കെ​ട്ട് വി​ദ്യ: ഐഎ​ൻഎ​ൽ