ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അജാനൂർ: ലീഗ് നേതൃത്വത്തെ ഗ്രസിച്ച അഴിമതിയും ജീർണതകളും അണികളുടെ വിശ്വാസ്യത തകർക്കുകയും പൊതുജന മധ്യത്തിൽ സംഘടന അപഹസിക്കപ്പെടുകയും ചെയ്യുന്ന ഘട്ടത്തിൽ അവ പരിശോധിച്ച് തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ ആർജ്ജവം കാണിക്കുന്നതിനു പകരം എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഡികളാക്കാമെന്ന ധാരണയിൽ അവതരിപ്പിച്ച വില കുറഞ്ഞ കൺകെട്ട് വിദ്യയാണ് മുസ്ലിം ലീഗ് നേതൃയോഗത്തിന്റെ തീരുമാനങ്ങളെന്ന് ഐ.എൻ.എൽ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂർ ആരോപിച്ചു.
നേതാക്കളുടെ ഗുരുതരമായ തട്ടിപ്പും വെട്ടിപ്പും കള്ളപ്പണ നിക്ഷേപവും ജീവകാരുണ്യപ്രവർത്തനങ്ങളുടെ പേരിൽ ജനങ്ങളിൽനിന്ന് പിരിച്ചെടുക്കുന്ന കോടികളുടെ കൊള്ളയും സദാചാരവിരുദ്ധതയുമെല്ലാം ആ പാർട്ടിയെ ശ്വാസം മുട്ടിച്ചുകൊന്നുകൊണ്ടിരിക്കയാണ്. അത് കണ്ടില്ലെന്ന് നടിക്കുന്നതും സ്വർണത്തളിക കൊണ്ട് മൂടിവെക്കാൻ ശ്രമിക്കുന്നതും നേതൃത്വം ഒന്നടങ്കം കൈയോടെ പിടികൂടപ്പെടുമെന്ന ബോധ്യം കൊണ്ടാണ്.
ഹരിതയുടെ പെൺകുട്ടികൾ ഉയർത്തിയ ഗൗരവതരമായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനു പകരം പോഷക സംഘടനകളിൽ 20 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തുമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. കേരളീയ മുസ്ലിം സ്ത്രീസമൂഹത്തിന് മാറ്റത്തിെൻറ പ്രതീക്ഷകൾ കൈമാറിയ ഹരിതയിലെ പെൺകുട്ടികളെ സംഘടനാദണ്ഡ് കൊണ്ട് അടിച്ചമർത്തി, വീടകങ്ങളിലേക്ക് വലിച്ചെറിഞ്ഞ ലീഗ് നേതൃത്വത്തിന് സ്ത്രീശാക്തീകരണത്തെ കുറിച്ച് ഉരിയാടാൻ അവകാശമില്ല.
ഫാസിസ്റ്റ് വിരുദ്ധപോരാട്ടത്തെ കുറിച്ച് പ്രതിപാദിക്കുമ്പോൾ സി.പി.എമ്മിനെ പ്രതിസ്ഥാനത്ത് നിറുത്തുന്ന ലീഗിെൻറ രാഷ്ട്രീയ വിഡ്ഡിത്തം പാർട്ടിയുടെ രാഷ്ട്രീയദിശാബോധമില്ലായ്മയാണ് തുറന്നുകാട്ടുന്നതെന്ന് കാസിം ഇരിക്കൂർ കുറ്റപ്പെടുത്തി.