കാലിച്ചന്തക്കാരൻ മുങ്ങി, ലക്ഷങ്ങളുടെ കടബാധ്യത

നീലേശ്വരം: ചായ്യോം ടൗണിൽ കാലിച്ചന്ത നടത്തിയിരുന്ന മമ്മദലി 40, മുങ്ങി. ഇയാൾ നടത്തിയിരുന്ന ചായ്യോം ടൗണിലുള്ള  കാലിച്ചന്ത രായ്ക്കുരാമാനം അപ്രത്യക്ഷമായിട്ടുണ്ട്. ചായ്യോം സ്വദേശിയായ മമ്മദലി വർഷങ്ങളായി പോത്തുകളുടെയും മൂരികളുടെയും കച്ചവടക്കാരനാണ്.

കഴിഞ്ഞ 2 വർഷക്കാലമായി ചായ്യോം ടൗൺ ബസ് സ്റ്റോപ്പിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാലിച്ചന്ത നടത്തിവരികയാണ്. കണ്ണൂർ- കാസർകോട് ജില്ലകളിൽ നിന്ന്  ആവശ്യക്കാരെത്തി മമ്മദലിയുടെ കാലിച്ചന്തയിൽ നിന്ന് അറവുപോത്തുകളെയും മൂരികളേയും വാങ്ങിക്കൊണ്ടു പോയിരുന്നു. ചായ്യോത്ത് പെൻഷൻമുക്കിൽ സ്വന്തമായി പണിത വീട്ടിലാണ് മമ്മദലി താമസിച്ചിരുന്നത്.

കാലികളെ കടമായി വാങ്ങിയ ഇനത്തിൽ പലർക്കും ഇയാൾ നല്ലൊരു തുക കൊടുക്കാനുണ്ട്.  മമ്മദലി സ്വന്തം വീട്ടിലില്ല. എവിടെയാണെന്ന് വീട്ടുകാർ പറയുന്നുമില്ല. കാലിക്കച്ചവടത്തിൽ പത്തുലക്ഷം രൂപയുടെ കടബാധ്യത വന്നതാണ് ഇയാൾ മുങ്ങാൻ കാരണം. ചോയ്യംകോട് മദീന മരമിൽ ഉടമയുടെ മകനാണ് മുങ്ങിയ മമ്മദലി.

LatestDaily

Read Previous

എസ്ഐയെ ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Read Next

മദേഴ്സ് ആശുപത്രി ഒഴിയാനാവശ്യപ്പെട്ട് നടത്തിപ്പുകാർക്ക് വക്കീൽ നോട്ടീസ്