ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഡിസിസി പ്രസിഡണ്ട് വിലക്കിയ പ്രിയദർശിനി കോൺഗ്രസ്സ് ക്ലബ്ബ് ഉദ്ഘാടനത്തിൽ നേതാക്കൾ കൂട്ടത്തോടെ പങ്കെടുത്തതിനെ ചൊല്ലി കാഞ്ഞങ്ങാട് കോൺഗ്രസ്സിൽ വിവാദം. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ പടന്നക്കാട്ടെ വീടിന് മുന്നിൽ കൊടി പിടിച്ചവർ നേതൃത്വം നൽകി രൂപീകരിച്ച് , കോൺഗ്രസ്സ് ബൂത്ത് ഭാരവാഹികളറിയാതെ അറിയാതെ 130–ാം വാർഡിൽ ഉദ്ഘാടനം ചെയ്ത പ്രിയദർശിനി യൂത്ത് ക്ലബ്ബ് ആന്റ് കൾച്ചറൽ സെന്ററിനെതിരെയാണ് വിവാദം ചൂട് പിടിച്ചത്.
എംപിക്കെതിരെ കൊടി പിടിച്ചവരാണ് ക്ലബ്ബിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന പരാതിയെ തുടർന്ന് ക്ലബ്ബ് ഉദ്ഘാടനത്തിൽ കോൺഗ്രസ്സ് നേതാക്കളും പ്രവർത്തകരും പങ്കെടുക്കേണ്ടതില്ലെന്ന് ഡിസിസി വിലക്കിയിരുന്നു. ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും ക്ലബ്ബ് ഉദ്ഘാടനത്തിൽ പങ്കെടുക്കാതെ വിട്ടു നിൽക്കുകയും ചെയ്തു. ഡിസിസി വിലക്കിയ ക്ലബ്ബിന്റെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സിക്രട്ടറിയായ ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസാണ് നിർവ്വഹിച്ചത്.
നേതൃത്വം വിലക്കിയിട്ടും മുതിർന്ന കോൺഗ്രസ്സ് നേതാവ് അഡ്വ: ടി.കെ. സുധാകരൻ, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് എം. കെ. രത്നാകരൻ, ബ്ലോക്ക് ജനറൽ സിക്രട്ടറി അഡ്വ: ബാബുരാജ് തുടങ്ങിയ നേതാക്കൾ ഉദ്ഘാടനചടങ്ങിലെത്തിയതാണ് എതിർചേരിയെ ചൊടിപ്പിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വിവിധ വാർഡുകളിൽ മത്സരിച്ച ഡോ: ദിവ്യ, തസ്്ലീന ഉൾപ്പെടെയുള്ളവർ എംപിയുടെ വീടിന് മുന്നിൽ നടത്തിയ സമരത്തിൽ പങ്കാളികളായതിനെ തുടർന്ന് നേതൃത്വം ഇവരെ തള്ളിപ്പറഞ്ഞിരുന്നു.
എംപിയുടെ വീട്ടിലെ സമരത്തിൽ മറ്റു പ്രതിഷേധക്കാർക്കൊപ്പം പങ്കാളികളായ തസ്്ലീന, ഷിഹാബ് ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകുന്നതാണ് പ്രിയദർശിനി ക്ലബ്ബ്. 130–ാം കോൺഗ്രസ്സ് ബൂത്ത് പ്രസിഡണ്ട് ശശിധര, തൊട്ടടുത്ത 131–ാം ബൂത്ത് പ്രസിഡണ്ട് നിയാസ് ഹൊസ്ദുർഗ് എന്നവർ തങ്ങളുടെ തട്ടകത്തിൽ രൂപം കൊണ്ട കോൺഗ്രസ്സ് ക്ലബ്ബിനെക്കുറിച്ച് അറിഞ്ഞില്ല. ക്ലബ്ബ് ഉദ്ഘാടന പരിപാടിയിൽ പ്രവർത്തകർ കൂട്ടത്തോടെ എത്തിയപ്പോൾ നേതൃത്വം വിലക്കിയ ക്ലബ്ബ് ഉദ്ഘാടനം ഗംഭീരമായി.
ക്ലബ്ബിനും ഉദ്ഘാടനത്തിൽ പങ്കെടുത്ത നേതാക്കൾക്കുമെതിരെ ബൂത്ത് പ്രസിഡണ്ട് ശശിധര. ഒാട്ടോ തൊഴിലാളി കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട് എച്ച്. ഭാസ്ക്കരനുമടക്കം ഡിസിസിക്ക് പരാതി നൽകി. കാഞ്ഞങ്ങാട്ടെ മുതിർന്ന നേതാക്കൾ ഡിസിസി വിലക്കിയ ക്ലബ്ബ് ഉദ്ഘാടന പരിപാടിയിൽ സംബന്ധിച്ചതിനെതിരെയുള്ള പ്രതിഷേധം എതിർ വിഭാഗം ഡിസിസി നേതൃത്വത്തെ ധരിപ്പിച്ചു.