ലഹരി വേട്ടക്ക് പോലീസിനൊപ്പം നാട്ടുകാരും

ബേക്കൽ: ബേക്കൽ സ്റ്റേഷൻ പരിധിയിൽ നിയമപാലകർക്കൊപ്പം സജീവ ലഹരി വേട്ടക്കൊരുങ്ങി പൊതു സമൂഹവും രംഗത്ത്. ബേക്കൽ പോലീസും എക്സൈസ് വകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ യോഗത്തിൽ ബേക്കൽ പോലീസ് പരിധിയിൽ വർധിച്ചു വരുന്ന  ലഹരിയെ പിടിച്ചുകെട്ടാൻ തീരുമാനമായി. വരും തലമുറക്കുൾപ്പെടെ ഭീഷണിയായ ലഹരി വൻ വിപത്താണ്.

നാട്ടുകാരും നിയമ പാലകരും ഒറ്റക്കെട്ടായാൽ മാത്രമേ ലഹരി മാഫിയകളെ അടിച്ചമർച്ചാൻ സാധിക്കുകയുള്ളുവെന്ന് യോഗം വിലയിരുത്തി. ആരെയും പേടിച്ച് ഇരുട്ടിൽ കഴിയാൻ വിധിക്കപ്പട്ടവരല്ല ജനങ്ങൾ. ലഹരിയെന്ന സാമൂഹ്യ വിപത്തിനെ ഇല്ലാതാക്കാൻ പൊതു വികാരം ഉണരണമെന്ന് യോഗത്തിൽ ആധ്യക്ഷം വഹിച്ച ബേക്കൽ ഡിവൈഎസ്പി സി.കെ. സുനിൽകുമാർ  പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ലക്ഷ്മി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ലഹരിയെ ഒറ്റക്കെട്ടായി നേരിടാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ ആരാധനാലയം ഭാരവാഹികൾ , സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ മുതലായവർ പങ്കെടുത്തു. കാഞ്ഞങ്ങാട് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നൻ, ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂബക്കർ, ജലീൽ കാപ്പിൽ, കാപ്പിൽ മുഹമ്മദ് പാഷ,   അബ്ദുള്ള മമ്മുഹാജി തുടങ്ങിയവർ പങ്കെടുത്തു. ബേക്കൽ ഇൻസ്പെക്ടർ യു.പി. വിപിൻ, എസ് ഐ രാജീവൻ എന്നിവർ സംസാരിച്ചു.

Read Previous

സ്വകാര്യ റെന്റ് ഏ- കാർ സർവ്വീസുകൾ ടാക്സിക്കാരുടെ വയറ്റത്തടിക്കുന്നു

Read Next

ഡിസിസി വിലക്കിയ പ്രയദർശിനി ക്ലബ്ബ് ഉദ്ഘാടനത്തിൽ നേതാക്കളുടെ പട; കോൺഗ്രസ്സിൽ പുതിയ വിവാദം