കൈക്കൂലി 2.7 ലക്ഷം രൂപയുടെ ഇടനിലക്കാർ യൂത്ത് ലീഗ് ഭാരവാഹികൾ

കാഞ്ഞങ്ങാട്: ഡ്രൈവിംഗ് ടെസ്റ്റിൽ പാസ്സാക്കി വിടാൻ ആർടിഒ ഉദ്യോഗസ്ഥന് 2.7 ലക്ഷം രൂപയുടെ കൈക്കൂലി തരപ്പെടുത്തിക്കൊടുത്ത ഇടനിലക്കാരിൽ എം.പി. നൗഷാദ് കാഞ്ഞങ്ങാട്ടെ റൂബി ഡ്രൈവിംഗ് സ്കൂൾ ഉടമയാണ്.

മറ്റൊരു ഇടനിലക്കാരനായ റമീസ് ആറങ്ങാടി സ്വദേശിയും, കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തിനടുത്തുള്ള ഡ്രൈവിംഗ് സ്കൂൾ ഉടമയുമാണ്.

റമീസ് യൂത്ത് ലീഗിന്റെ ഭാരവാഹിയും, സജീവ പ്രവർത്തകനുമാണ്. എം.പി. നൗഷാദ് മാണിക്കോത്ത്  മുസ്്ലീം ജമാഅത്തിന്റെ ഭാരവാഹിയും യൂത്ത് ലീഗ് കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹിയുമാണ്.

ആർടിഒ ഓഫീസ് ഉദ്യോഗസ്ഥർക്ക് 2,68,860 രൂപയാണ് ഇരുവരും  ഇടനിലക്കാരായി ഒറ്റ ദിവസം ടെസ്റ്റുകാരിൽ നിന്ന് കൈക്കൂലി വാങ്ങിക്കൊടുത്തത്.

ആർടിഒ ഉദ്യോഗസ്ഥൻ ചെറുപുഴ സ്വദേശി കെ.ആർ പ്രസാദ് കാസർകോട് വിജിലൻസിന്റെ കൈയ്യിൽ നേരിട്ട് കുടുങ്ങുകയും ചെയ്തു.

ഒപ്പം ഈ പണം ടെസ്റ്റുകാരായവരിൽ നിന്ന് കൈക്കൂലി വാങ്ങി ആർ ടി ഒ ഉദ്യോസ്ഥന് കൈമാറിയ എം.പി. നൗഷാദും റമീസ് ആറങ്ങാടിയും വിജിലൻസിന്റെ പിടിയിലാവുകയും ചെയ്തു.

കെ.ആർ പ്രസാദിനും ഇടനിലക്കാർക്കുമെതിരെ വിജിലൻസ് അധികൃതർ ഉന്നതങ്ങളിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

വിജിലൻസ് ഡയരക്ടറേറ്റിൽ നിന്നുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ ഈ വൻ കൈക്കൂലി ഇടപാടിൽ അനന്തര നടപടികളുണ്ടാകും

LatestDaily

Read Previous

കൊളവയലിൽ പ്രവാസിയുടെ കാർ തകർത്ത കേസ്സിൽ സ്ത്രീയടക്കം മൂന്ന് പ്രതികൾ

Read Next

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുങ്ങിയ ഫോട്ടോഗ്രാഫർ മുൻകൂർ ജാമ്യത്തിന് ശ്രമമാരംഭിച്ചു