നഗരസഭയ്ക്കും നാട്ടുകാർക്കും ഉപകാരമില്ലാത്ത ആറങ്ങാടി മത്സ്യ മാർക്കറ്റ് ദേശീയപാതയ്ക്ക് വഴി മാറും

കാഞ്ഞങ്ങാട്: കാൽ നൂറ്റാണ്ട് പഴക്കമുള്ള ആറങ്ങാടി നഗരസഭാ മത്സ്യ മാർക്കറ്റ് ദേശീയപാതയ്ക്ക് വഴി മാറുംനഗരസഭയ്ക്കും നാട്ടുകാർക്കും ഉപകാരമില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ് ഈ മത്സ്യ മാർക്കറ്റ്. 25 വർഷം മുമ്പാണ് നഗരസഭ ആറങ്ങാടിയിൽ മത്സ്യ മാർക്കറ്റ് സ്ഥാപിച്ചത്.

ഉദ്ഘാടന കാലത്ത് പ്രവർത്തിച്ച മാർക്കറ്റിലേക്ക് പിന്നീട് മത്സ്യ വിൽപ്പനക്കാരോ നാട്ടുകാരോ കയറാതെ പോയി. ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച മാർക്കറ്റ് ദേശീയപാതയ്ക്ക് കിഴക്ക് മാറി സ്ഥിതി ചെയ്യുമ്പോൾ മത്സ്യ വിൽപ്പന നടക്കുന്നത് റോഡരികിലും. മത്സ്യ മാർക്കറ്റിനോടനുബന്ധിച്ച് സ്ഥാപിച്ച ഏതാനും മുറികൾ നിലവിൽ വാടകയ്ക്ക് നൽകിയിട്ടുണ്ട്.

ആറങ്ങാടി മത്സ്യ മാർക്കറ്റ് നഗരസഭയ്ക്ക് തന്നെ ബാധ്യതയായി മാറി. മാർക്കറ്റിനെ പുനരുജ്ജീവിപ്പിക്കാൻ നഗരസഭ താൽപ്പര്യം കാണിച്ചതുമില്ല. ഇതിനിടയിലാണ് ദേശീയപാത വികസനത്തിന്റെ ഭാഗമായി മത്സ്യമാർക്കറ്റ് ഉൾപ്പെടെയുള്ള നഗരസഭാ സ്ഥലം ഏറ്റെടുക്കപ്പെട്ടത്.

ദേശീയപാതയ്ക്ക് സ്ഥലം അളന്നപ്പോൾ ആറങ്ങാടി മത്സ്യ മാർക്കറ്റുകൾപ്പെടുന്ന പ്രദേശം റോഡ് വികസനത്തിന് ആവശ്യമായി വന്നു. മത്സ്യ മാർക്കറ്റ് കെട്ടിടം പൊളിച്ച്  നീക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

LatestDaily

Read Previous

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച് മുങ്ങിയ ഫോട്ടോഗ്രാഫർ മുൻകൂർ ജാമ്യത്തിന് ശ്രമമാരംഭിച്ചു

Read Next

കൈക്കൂലി അവകാശമാക്കരുത്