സീബ്ര ലൈൻ മുറിച്ച് കടക്കുമ്പോൾ വാഹനമിടിച്ച് പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു

കാഞ്ഞങ്ങാട്: നോർത്ത് കോട്ടച്ചേരി സിറ്റി ആശുപത്രിക്ക് സമീപം സീബ്ര ലൈൻ മുറിച്ച് കടക്കുമ്പോൾ മോട്ടോർ സൈക്കിൾ ഇടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ സൗത്ത് ചിത്താരിയിലെ സി. കെ. അബ്ദുല്ല 56, മരിച്ചു.

ഈ മാസം 22 ന് സീബ്ര ലൈൻ മുറിച്ച് കടക്കുമ്പോഴാണ് അബ്ദുല്ല അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും പരിക്കുണ്ട്. മംഗളൂരു സ്വകാര്യാശുപത്രിയിൽ ഗുരുതര നിലയിലായിരുന്ന അബ്ദുല്ലയെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്.

മൃതദേഹം ഇന്നലെ രാത്രി സൗത്ത് ചിത്താരി ജുമാമസ്ജിദ് കബർ സ്ഥാനിൽ മറവ് ചെയ്തു. കല്ല്യാണ വീടുകളിൽ ചായ ഉണ്ടാക്കി ഉപജീവനം നടത്തിവന്നിരുന്നയാളായിരുന്നു മരിച്ച അബ്ദുല്ല. ഭാര്യ: സുബൈദ, മക്കൾ: ഷാനിഭ, ഷാഹിന, സഹീർ, മിസ്്രിയ.

Read Previous

ജില്ലാ ഭരണകൂടത്തിന്റെ ശ്രമവും പാഴായി, അമ്മയും കുഞ്ഞും ആശുപത്രി പ്രവർത്തന സജ്ജമായില്ല

Read Next

മലേഷ്യയിൽ കോവിഡ് ബാധിച്ച് മരിച്ച രാജീവന്റെ ചിതാഭസ്മം മുസ്ലീം സംഘടന നാട്ടിലെത്തിച്ചു