ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മലേഷ്യയിൽ മരണപ്പെട്ട മീനാപ്പീസിലെ രാജീവന്റെ 43, ചിതാഭസ്മം, മുസ്ലീം സംഘടനകൾ ഏറ്റെടുത്ത് നാട്ടിലെത്തിച്ച ശേഷം ബന്ധുക്കൾക്ക് കൈമാറി. ജോലിയാവശ്യാർത്ഥം മലേഷ്യയിലായിരുന്ന രാജീവനെ കോവിഡ് ബാധിച്ച് സെപ്റ്റംബർ 14– ന് മലേഷ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് മരണപ്പെട്ടു.
മൃതശരീരം വിട്ടുകിട്ടുന്നതിനും സംസ്ക്കരിക്കുന്നതിനും വേണ്ടി കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ കെ. കെ. ജാഫർ ഇടപെടുകയും മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഏയുമായ എം. സി. ഖമറുദ്ദീൻ വഴി മലേഷ്യൻ കെഎംസിസിയുമായി ബന്ധപ്പെട്ടു. കെഎംസിസി നേതാക്കളായ നാസർ ഹാജി, എം. ഏ. റഹീം, വി. കെ. പി. കാസിം, റംഷീദ് എൻ. പി. എന്നിവരുടെ നിരന്തരമായ ഇടപെടൽ മൂലം മൃതദേഹം വിട്ടുകിട്ടിയതിനെതുടർന്ന് ഏറ്റെടുക്കുകയും മലേഷ്യയിൽ സംസ്ക്കരിക്കുകയും ചെയ്തു.
ചിതാഭസ്മം നാട്ടിലെത്തിക്കാൻ ഭാര്യയടക്കം ഉറ്റ മിത്രങ്ങൾ താൽപ്പര്യമറിയിച്ചതിനെതുടർന്നാണ് കെഎംസിസി പ്രവർത്തകർ ഇന്ന് രാവിലെ ചിതാഭസ്മവുമായി മലേഷ്യയിൽ നിന്നും കാഞ്ഞങ്ങാട്ടെത്തിയത്. കെഎംസിസി ട്രഷറർ കാസിം, കൊച്ചി വിമാനത്താവളത്തിൽ പുലർച്ചെ 3– ന് ചിതാഭസ്മവുമായി വിമാനമിറങ്ങി. തുടർന്ന് കാഞ്ഞങ്ങാട്ടേക്കെത്തിച്ച എത്തിച്ച ചിതാഭസ്മം, മീനാപ്പീസിലെ വീട്ടിലേക്ക് കൊണ്ട് വന്ന് ബന്ധുക്കൾക്ക് കൈമാറി. മീനാപ്പീസിലെ ബാലകൃഷ്ണൻ–കാർത്യായനി ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രസീത. ഏകമകൾ: നിശ്ചയ.