പരിയാരം: കോവിഡ് രോഗി പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിന്റെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. വെള്ളൂർ പാലത്തേര ചെറിയ പള്ളിക്ക് സമീപത്തെ മാടമ്പില്ലത്ത് അബ്ദുൾ അസീസാണ് 75, ഇന്ന് പുലർച്ചെ ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്തത്.
കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഏഴാം നിലയിലെ 703 –ാം നമ്പർ മുറിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അബ്ദുൾ അസീസ് കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയത്. ഭാര്യയ്ക്ക് വാഹനാപകടത്തിൽ പരിക്കേറ്റ വിവരമറിഞ്ഞ് ഇദ്ദേഹം കടുത്ത മനോവിഷമത്തിലായിരുന്നെന്ന് സൂചനയുണ്ട്. സംഭവത്തിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. ഭാര്യ: ഖദീജ. മക്കൾ: അനീസ, പരേതനായ മുഹമ്മദ് അലി. മരുമകൻ: അബ്ദുറഹ്മാൻ