Breaking News :

വീടിന്റെ ഗേറ്റ് പൊട്ടിവീണ് 3 വയസുകാരന് ദാരുണാന്ത്യം

തലശ്ശേരി: കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടയിൽ അയൽ വീടിന്റെ  ഗേറ്റ് പൊട്ടിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 3 വയസുകാരൻ ആശുപത്രിയിൽ മരണപ്പെട്ടു. മട്ടന്നൂരിനടുത്ത് ഉരുവച്ചാൽ പെരിഞ്ചേരികയനിയിലെ കുന്നുമ്മൽ വീട്ടിൽ റിഷാദ്, ആയിഷ ദമ്പതികളുടെ മകൻഹൈദറാണ് 3, ഇന്ന് പുലർച്ചെ ചാലയിലെ സ്വകാര്യാശുപത്രിയിൽ മരണപ്പെട്ടത്.

മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത് ബന്ധുക്കൾക്ക് വിട്ടു നൽകി.  ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം . പരിക്കേറ്റ ഉടനെ ഉരുവച്ചാലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാൽ ചാലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയ, ഫാത്തിമ, മുഹമ്മദ് ദയാൻ സഹോദരങ്ങളാണ്.പിതാവ് റിഷാദ് ഗൾഫിലാണ്.

Read Previous

മാഫിയകളെ നിയന്ത്രിക്കണം

Read Next

മടിക്കൈ പെൺകുട്ടി കാമുകനുമായി വിവാഹിതയായി