കല്ല്യോട്ട് പോലീസ് അത്യാധുനിക സംവിധാനമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു

കാഞ്ഞങ്ങാട്ട്: ഇരട്ട കൊലപാതകത്തിന് ശേഷം സംഘർഷ സാധ്യതയടങ്ങാത്ത കല്ല്യോട്ട് പോലീസ് കൺട്രോൾ റൂമിൽ ബേക്കൽ പോലീസ് അത്യാധുനിക സംവിധാനങ്ങളുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. 2019 ഫെബ്രുവരി 17നുണ്ടായ ഇരട്ടകൊലപാതകങ്ങൾക്ക് ശേഷം അടിക്കടിയുണ്ടാകുന്ന രാഷ്ട്രീയ സംഘർഷങ്ങൾ തടയാനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾറൂമാണ്  കല്ല്യോട്ട്  സ്ഥാപിച്ചത്.

ഒരു സബ് ഇൻസ്പെക്ടറുടെ കീഴിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമാണ് പ്രവർത്തിക്കുന്നത്. പോലീസ് സദാസമയം റോന്ത് ചുറ്റും. പെരിയ, പെരിയ ബസാർ  എന്നിവിടങ്ങളിൽ പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തി. സംഘർഷത്തിലേർപ്പെടുന്ന വ്യക്തികളുടെയും വാഹനങ്ങളുടെയും ചിത്രം ആധുനിക ക്യാമറ യഥാസമയം ഒപ്പിയെടുക്കും. ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് ക്യാമറയുടെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു.പി. വിപിൻ സ്വാഗതം പറഞ്ഞു. ഡിവൈഎസ്പി, പി.കെ. സുനിൽകുമാർ ആദ്ധ്യക്ഷം വഹിച്ചു.

പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ, കേരള പോലീസ് അസോസിയേഷൻ ജില്ലാ ട്രഷറർ രാജ്കുമാർ എന്നിവർ ആശംസ നേർന്നു. ബേക്കൽ പോലീസ് സബ് ഇൻസ്പെക്ടർ രാജീവ് നന്ദി പറഞ്ഞു.

LatestDaily

Read Previous

മാതാവിനെയും മകനെയും ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്

Read Next

ധനിഷ കോടതിയിൽ പെയിന്റിംഗ് തൊഴിലാളിക്കൊപ്പം പോയി, ആറു വയസ്സുകാരി മകൾ പിതാവിനൊപ്പവും