മാതാവിനെയും മകനെയും ആക്രമിച്ച ബിജെപി പ്രവർത്തകർക്കെതിരെ കേസ്

ബദിയടുക്ക: ബദിയടുക്ക ചവർക്കാട്ട് ഉമ്മയെയും മകനെയും വീട്ടിൽക്കയറി ആക്രമിച്ചവർക്കെതിരെ ബദിയടുക്ക പോലീസ് കേസ്സെടുത്തു. ചവർക്കാട്ടെ മിസ്്രിയയുടെ 32, പരാതിയിലാണ് കേസ്. സെപ്തംബർ 26-ന് രാത്രി 6 മണിക്കാണ് അഞ്ചംഗസംഘം വീട്ടിൽ അതിക്രമിച്ച് കയറി മിസ്്രിയയെയും മകനെയും മർദ്ദിച്ചത്.

ബദിയടുക്കയിലെ ഗിരീഷ് 30, വൈ. ഹരീഷ് 30, എൻമകജെയിലെ ജയറാം 32, നവീന 31, എന്നിവരാണ് മിസ്്രിയയെയും മകനെും വീട്ടിൽക്കയറി മർദ്ദിച്ചത്. കേസ്സിലെ ഒന്നാംപ്രതി ഗിരീഷ് പരാതിക്കാരിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തല ഭിത്തിയിലടിപ്പിക്കുകയും, വാൾ കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽപ്പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.

ആറുമാസം മുമ്പ് ഗിരീഷ് ഓടിച്ച പിക്കപ്പ് വാൻ മിസ്്രിയയുടെ ആടിനെ ഇടിച്ച് നിർത്താതെ പോയിരുന്നു. ഇവരുടെ മകൻ ഗിരീഷിനോട് ഇതേക്കുറിച്ച് ചേദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. കേസ്സിലെ പ്രതികളെല്ലാം ബിജെപി, ആർഎസ്എസ് പ്രവർത്തകരാണ്. പ്രതികൾ മിസ്്്രിയയോടും മകനോടും പാതിസ്താനിൽ പോകാനാവശ്യപ്പെട്ടതായും ആരോപണമുണ്ട്.

Read Previous

വി. എം. സുധീരന്റെ രാജി: കോൺഗ്രസ്സിൽ പ്രതിസന്ധി രൂക്ഷം

Read Next

കല്ല്യോട്ട് പോലീസ് അത്യാധുനിക സംവിധാനമുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു