ബൈക്ക് മോഷണം വിനോദമാക്കിയ തെക്കിൽ നവാസ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്ക് മോഷണം വിനോദമാക്കിയ ചട്ടഞ്ചാൽ തെക്കിൽ സ്വദേശി നവാസ് 35, വീണ്ടും അറസ്റ്റിൽ. മാവുങ്കാലിലെ വർക്ക്ഷോപ്പ് ജീവനക്കാരന്റെ മോട്ടോർ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ ഹോസ്ദുർഗ്ഗ് എസ് ഐ , കെ.പി. സതീഷാണ് അറസ്റ്റ് ചെയ്തത്. മോഷണം പോയ ബൈക്ക് കാസർകോട് കെ.എസ് ആർ ടിസി സ്റ്റാന്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  രണ്ട്  ദിവസം മുമ്പാണ് മോഷണം. താക്കോൽ ബൈക്കിൽ സൂക്ഷിച്ചതാണ് മോഷണം എളുപ്പമാക്കിയത്.

കാസർകോട്, പയ്യന്നൂർ, ഹോസ്ദുർഗ്ഗ്, ബേക്കൽ, നീലശ്വരം  പോലീസ് സ്റ്റേഷൻ അതിർത്തികളിൽ നിന്നുമായി മുപ്പതിലേറെ മോട്ടോർ ബൈക്കുകൾ മോഷണം പോയതിനെത്തുടർന്ന് മാസങ്ങൾക്ക് മുമ്പ് നവാസിനെ പോലീസ് പിടികൂടിയിരുന്നു. മാസങ്ങളായി ജയിലിലായിരുന്ന നവാസ് അടുത്തിടെയാണ് ജയിൽ മോചിതനായത്. താക്കോൽ സൂക്ഷിക്കുന്ന വാഹനങ്ങൾ മാത്രമാണ് നവാസ്  മോഷ്ടിക്കാറുള്ളത്. ഇത് പിന്നീട് 20 കിലോമീറ്ററുകൾക്കപ്പുറം ഉപേക്ഷിച്ച ശേഷം വീണ്ടും ബൈക്കുകൾ മോഷ്ടിക്കും.

കാഞ്ഞങ്ങാട് നിന്നും മോഷ്ടിക്കുന്ന ബൈക്കുകൾ പയ്യന്നൂരിലോ കാസർകോട്ടോ ഉപേക്ഷിക്കും. കാസർകോട് നിന്നും മോഷ്ടിക്കുന്ന ബൈക്കുകൾ പയ്യന്നൂരിലും കാഞ്ഞങ്ങാട് ഭാഗത്തുമാകും ഉപേക്ഷിക്കുക. മോഷ്ടിക്കുന്ന ബൈക്കുകൾ പ്രതി നശിപ്പിക്കുകയോ, വിൽപ്പന നടത്താനോ മെനക്കെടാറില്ല. ബൈക്ക് മോഷണം നവാസിന് വിനേദം മാത്രമാണ്.

LatestDaily

Read Previous

ജില്ലാശുപത്രി താൽക്കാലിക നിയമനത്തിൽ ജില്ലാ പഞ്ചായത്ത് മൗനത്തിൽ

Read Next

സൗത്ത് ചിത്താരിയിൽ ഐഎൻഎല്ലിൽ കൂട്ട രാജി