സിപിഎം സമ്മേളനങ്ങൾ : സർക്കാർ ജീവനക്കാരൻ പാർട്ടി എൽസിയംഗം

നീലേശ്വരം: സർക്കാർ ശമ്പളം പറ്റുന്ന മടിക്കൈ സ്വദേശി കെ.വി. ചന്ദ്രൻ പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ പാർട്ട്ടൈം സ്വീപ്പർ. ഗ്രാമപഞ്ചായത്തിലെ സേവനത്തിന് സർക്കാർ ശമ്പളം പറ്റുന്ന വ്യക്തി ഒരിക്കലും പാർട്ടി അംഗമോ, എൽസി അംഗമോ ആകാൻ പാടില്ല. മടിക്കൈ മുങ്ങത്ത് ബ്രാഞ്ച് ഇന്നലെ കെ.വി. ചന്ദ്രന്റെ അംഗത്വവും സർക്കാർ ശമ്പളവും ചർച്ച ചെയ്തു.

മടിക്കൈ ഗ്രാമ പഞ്ചായത്ത് അധ്യക്ഷ പ്രീതയുടെ ഭർത്താവാണ് ചന്ദ്രൻ. ചന്ദ്രനെ എൽസി അംഗമാക്കിയ കേന്ദ്ര കമ്മിറ്റിയംഗത്തിന് എതിരെയും ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിഷേധമുയർന്നു. ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി. ബേബി ഇപ്പോൾ, പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ വികസനം വാരിക്കോരിക്കൊടുക്കുന്ന തിരക്കിലാണെന്ന് ബ്രാഞ്ച് സമ്മേളനത്തിൽ പ്രതിഷേധമുയർന്നു.

ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിൽ ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന ബേബിക്കെതിരെ  യുഡിഎഫ് അവിശ്വാസം കൊണ്ടുവരാതിരിക്കാനാണ് ഈ പുതിയ വികസനതന്ത്രമെന്നും പാർട്ടിയിൽ ആരോപണമുയർന്നു. ബിജെപി അംഗങ്ങളുടെ വാർഡുകളിലും  ബേബിയുടെ ശ്രദ്ധ പതിഞ്ഞു കിടക്കുന്നതായാണ് മുഖ്യ ആരോപണം. പാർട്ടി സംസ്ഥാന സമിതി അംഗമാകാനുള്ള ബേബിയുടെ ശ്രമവും ബ്രാഞ്ച് തല യോഗങ്ങളിൽ പലരും പുറത്തു വിട്ടു. ഇതിന് ബേബി മുൻമന്ത്രി തോമസ് ഐസക്കിനെ കൂട്ടുപിടിച്ചതായും ആരോപണമുയർന്നു.

LatestDaily

Read Previous

എട്ടാം തരം വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകൻ കസ്റ്റഡിയിൽ, ഫോണും ബൈക്കും കണ്ടെത്തി

Read Next

യുവതലമുറയ്ക്ക് മുൻതൂക്കം നൽകി സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾ