ഉമ്മർ ഹാജിയുടെ ആത്മഹത്യയിൽ ബന്ധുക്കൾ നൽകിയ പരാതി ചുവപ്പുനാടയിൽ

പാണത്തൂർ:  പാണത്തൂരിലെ പൗരമുഖ്യൻ പി. കെ. ഉമ്മർ ഹാജിയെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന ബന്ധുക്കളുടെ പരാതി പോലീസിന്റെ ചുവപ്പ് നാടയിൽ കുരുങ്ങിയിട്ട് 2 വർഷം തികയുന്നു. 2019 സെപ്റ്റംബർ 24 നാണ് പി. കെ. ഉമ്മർഹാജി ആത്മഹത്യ ചെയ്തത്. ഉമ്മർ ഹാജിയുടെ മകൻ അൻവറിനെതിരെ മുപ്പതുകാരി നൽകിയ പീഡനപരാതിയിൽ കേസ്സെടുത്തതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് ഉമ്മർഹാജി കെട്ടിത്തൂങ്ങി ജീവനൊടുക്കിയത്.

ഉമ്മർ ഹാജിയുടെ സഹോദരൻ അബ്ബാസ്  പള്ളിയാൻ, ഒാട്ടോ ഡ്രൈവർ ഖാലിദ്, കാറോളി ഷാഫി എന്നിവർ ചേർന്ന് യുവതിയെ സ്വാധീനിച്ച് പി. കെ. അൻവറിനെതിരെ വ്യാജ പരാതി നൽകുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. പ്രസ്തുത പരാതിയിൽ തുടർ നടപടി സ്വീകരിക്കാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് ഉമ്മർ ഹാജിയുടെ ഭാര്യയും മക്കളും മരുമക്കളും ആരോപിക്കുന്നത്.

അദ്ദേഹത്തിന്റെ മരണം ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് പോലീസ് ഇതുവരെ വിശദമായ അന്വേഷണം നടത്തിയിട്ടില്ല. പി. കെ. ഉമ്മർ ഹാജിയുടെ ആത്മഹത്യയിൽ  പ്രേരണാക്കുറ്റം നിലനിൽക്കുമോയെന്ന വിഷയങ്ങൾ പോലീസ് ഇതുവരെ അന്വേഷിക്കാത്തതിൽ ബന്ധുക്കൾക്ക്  പ്രതിഷേധമുണ്ട്. പരാതിയിൽ നീതി ലഭിക്കണമെന്നാണ് ഉമ്മർ ഹാജിയുടെ ബന്ധുക്കളുടെ ആവശ്യം.

LatestDaily

Read Previous

കൊവ്വൽപ്പള്ളി ഹണിട്രാപ്പ് കേസ്സിൽ സാജിദയടക്കമുള്ള ആറ് പ്രതികൾക്ക് ജാമ്യം

Read Next

ഗൾഫ് യാത്രകൾ നിഷേധിച്ച് മുട്ടുന്തല ഷെഫീഖ്