ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെറുവത്തൂർ : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് മാതാവിനോട് പിണങ്ങി രാത്രിയിൽ വീടുവിട്ടിറങ്ങിയ ഒമ്പതാം തരം വിദ്യാർത്ഥി പോലീസിന്റെ ഇടപെടലിൽ വീട്ടിൽ തിരിച്ചെത്തി.
ചെറുവത്തൂർ പ്ലാവളപ്പിൽ താമസിക്കുന്ന 14 കാരനാണ് ഇന്നലെ രാത്രി രക്ഷിതാക്കളോട് പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. രാത്രി ദേശീയപാതയിൽ ഡ്യൂട്ടിക്കെത്തിയ ചന്തേര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യഗസ്ഥൻ സജീവ് കളത്തിൽ, സിജിൻ എന്നിവരാണ് ഞാണങ്കൈയിൽ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കണ്ടെത്തിയത്.
പോലീസുദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലാണ് കുട്ടി വീടുവിട്ടിറങ്ങിയതാണെന്ന് സമ്മതിച്ചത്. പഠനത്തിൽ സമർത്ഥനായ കുട്ടി രക്ഷിതാക്കൾ ഓൺലൈൻ പഠനത്തിന് നൽകിയ മൊബൈൽ ഫോൺ ഗെയിം കളിക്കാനും ഉപയോഗിച്ചിരുന്നു.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തെത്തുടർന്ന് മാതാവ് ഫോൺ പിടിച്ചുവെച്ചതിനാലാണ് കുട്ടി പിണങ്ങി വീട് വിട്ടത്. തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ സിജിൻ കളത്തിലിന്റെ നേതൃത്വത്തിൽ കുട്ടിയെ വീട്ടിൽ തിരികെയെത്തിക്കുകയായിരുന്നു. പരീക്ഷകളിൽ വിജയിച്ചാൽ ഇരുപത് വയസ്സ് തികയുമ്പോൾ സ്വന്തമായി മൊബൈൽ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പോലീസുദ്യോഗസ്ഥനായ സജിൻ കുട്ടിയെ ആശ്വസിപ്പിച്ചത്.