ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പയ്യന്നൂർ: പ്രായപൂർത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്തിയ സംഭവം കേസ്സില്ലാതെ ഒതുക്കാൻ ഉന്നത പോലീസുദ്യോഗസ്ഥൻ ശ്രമിച്ചത് പോലീസ് സേനയിൽ മുറുമുറുപ്പുളവാക്കി. കാറിനകത്ത് പോലീസുദ്യോഗസ്ഥന്റെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള പരാതി ഒതുക്കാൻ ഉയർന്ന പോലീസുദ്യോഗസ്ഥൻ ശ്രമിച്ചതായാണ് പോലീസ് സേനക്കുള്ളിലുയർന്നിരിക്കുന്ന ആരോപണം.
പോലീസുദ്യോഗസ്ഥൻ നൽകിയ പരാതി സ്വീകരിക്കാതെ തിരിച്ചയക്കുകയും, കേസ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. പരാതി നൽകാനെത്തിയ പോലീസുദ്യോഗസ്ഥനെ മോശമായി ചിത്രീകരിച്ച് പ്രതികളെ സംരക്ഷിച്ചതായി പരാതിയുയർന്നതോടെ പോലീസ് സേനക്കുള്ളിൽ സംഭവം ചൂടുപിടിച്ച ചർച്ചയായതിന് പിന്നാലെയാണ് ടയർ വ്യാപാരിയടക്കമുള്ള പ്രതികൾക്കെതിരെ പയ്യന്നൂർ പോലീസ് പോക്സോ വകുപ്പ് ചുമത്തി കേസ്സെടുത്തത്.
മാസ്ക് ശരിയായ വണ്ണം ധരിക്കാത്ത നിലയിൽ കണ്ട വ്യാപാരിയോട് മാസ്ക് നേരെ ധരിക്കാൻ പോലീസുദ്യോഗസ്ഥൻ ആവശ്യപ്പെടുകയും, ഇതേതുടർന്ന് പോലീസുദ്യോഗസ്ഥനും വ്യാപാരിയും തമ്മിൽ സംഘർഷവുമുണ്ടായി. ഇതിന് പിന്നാലെ മകളെ മാനഭംഗപ്പെടുത്തിയതായി പോലീസുദ്യോഗസ്ഥൻ വ്യാപാരിക്കെതിരെ പരാതിയുമായി പയ്യന്നൂർ പോലീസിനെ സമീപിക്കുകയായിരുന്നു.
പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ പരാതിയിലെ കുറ്റം തെളിയിക്കേണ്ടത് അന്വേഷണ ഘട്ടത്തിലും കോടതിയിലുമാണെന്നിരിക്കെ, പരാതി സ്വീകരിക്കാത്ത ഉദ്യോഗസ്ഥന്റെ നടപടിയാണ് ഒരു വിഭാഗം പോലീസുദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്യുന്നത്.