ഭാര്യയുമായി പിണങ്ങി വീടുവിട്ട യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട്: ഭാര്യയുമായി പിണങ്ങി വീടുവിട്ട യുവാവ് കിണറ്റിൽ മരിച്ച നിലയിൽ. ചേടി റോഡ് ചൂട്ടുവം ശ്രീവത്സത്ത് വാടക വീട്ടിൽ താമസിക്കുന്ന നീലേശ്വരം മന്ദംപുറം സ്വദേശി ഷിബുവിനെയാണ് 28, ഇന്നലെ വൈകീട്ട് ശ്രീവത്സത്ത് പറമ്പിലുള്ള ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഷിബുവിനെ കാണാതാവുകയായിരുന്നു. ഭാര്യയും കുട്ടിയുമുള്ള യുവാവ് രാത്രി ഭാര്യയോട് പിണങ്ങി വീട് വീടുവിട്ടതാണെന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചു. ഷിബുവിനെ കാണാതായത് സംബന്ധിച്ച് നൽകിയ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസ്സെടുത്ത് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു.

വീട് വിട്ട് യുവാവ് ദൂരെയെങ്ങും പോകാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ പോലീസ്  കാസർകോട് നിന്നും പോലീസ് നായയെത്തി തെളിവെടുപ്പ് നടത്തി. പോലീസ് നായ സഞ്ചരിച്ച വഴിയരികിലെ കിണറ്റിൽ തിരച്ചിൽ നടത്തിയ നാട്ടുകാരാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നീലേശ്വരത്ത് വെൽഡിംഗ് സ്ഥാപനം നടത്തിവരികയായിരുന്നു. അടുത്തിടെയാണ്  മന്ദംപുറത്ത് നിന്നും ശ്രീവത്സം ബസ് സ്റ്റോപ്പിനടുത്ത് താമസത്തിനെത്തിയത്.

LatestDaily

Read Previous

മുസ്ലീം ലീഗിൽ രാഷ്ട്രീയ പ്രതിസന്ധി മൂർച്ഛിച്ചു

Read Next

ആദ്യകാല ഫുട്ബോൾ താരം വാഹനാപകടത്തിൽ മരിച്ചു