വിദ്യാർത്ഥിനിയുടെ ആത്മഹത്യ: അധ്യാപകൻ കുടുങ്ങിയത് ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ

മേൽപ്പറമ്പ്: എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസ്സിൽ പ്രതിയായ അധ്യാപകൻ കുടുങ്ങിയത് ഗൾഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ. ദേളി സഅദിയയിലെ അധ്യാപകൻ ആദൂർ സ്വദേശി ഉസ്മാനാണ് 26, കർണ്ണാടകയിൽ നിന്നും മഹാരാഷ്ട്രയിലെത്തി ഗൾഫിലേക്ക് കടക്കാൻ ശ്രമിച്ചത്.

മുംബൈ എയർപോർട്ട് ലക്ഷ്യമാക്കിയുള്ള യാത്രക്കിടെ സൈബർ സെല്ലിന്റെ സഹായത്തോടെ മേൽപ്പറമ്പ് പോലീസ് ഉസ്മാനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മേൽപ്പറമ്പ് സ്വദേശിനിയായ 13 കാരി ആത്മഹത്യ ചെയ്ത ദിവസം ഉസ്മാൻ നാട്ടിൽ നിന്നും മുങ്ങിയാണ് ഗൾഫിലേക്ക് കടക്കാൻ ശ്രമം നടത്തിയത്.

ദിവസങ്ങളോളം പോലീസ് നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആത്മഹത്യാ പ്രേരണ, പോക്സോ, സ്ത്രീപീഡന നിരോധന നിയമം വകുപ്പുകൾ പ്രകാരം റിമാന്റിലാണ് അധ്യാപകൻ. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയിലാവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയെ സമീപിക്കും.

Read Previous

കാരാക്കോട് പാലം; പ്രതിേധവുമായി നാട്ടുകാർ

Read Next

കൃഷിയെ സ്നേഹിച്ച ലക്ഷ്മണന് ദുരിതകാലം വിളവെടുക്കാറായ മത്സ്യകൃഷിയ്ക്ക് വിപണിയില്ല